Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.​കെ. ക​രു​ത്ത​നാ​യ...

ഡി.​കെ. ക​രു​ത്ത​നാ​യ നേ​താ​വ്

text_fields
bookmark_border
ഡി.​കെ. ക​രു​ത്ത​നാ​യ നേ​താ​വ്
cancel

ബംഗളൂരു: ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാർ അഥവാ ഡി.കെ.എസ് എന്നറിയപ്പെടുന്ന ഡി.കെ. ശിവകുമാർ എട്ട് തവണ നിയമസഭാംഗവും നാല് തവണ സംസ്ഥാന കാബിനറ്റ് മന്ത്രിയുമായി പ്രവർത്തിച്ചിട്ടുണ്ട്. 1962 മേയ് 15ന് കർണാടകയിലെ രാമനഗര ജില്ലയിലെ കനകപുരയിലുള്ള വൊക്കലിംഗ കുടുംബത്തിൽ കെമ്പഗൗഡയുടെയും ഗൗരമ്മയുടെയും മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബാംഗ്ലൂരിലെ ശ്രീ ജഗദ് ഗുരു രങ്കാചാര്യ കോളജിൽനിന്ന് ബിരുദവും കർണാടക ഓപൺ യൂനിവേഴ്‌സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമക്കി.

കാമ്പസ് കാലഘട്ടത്തിലാണ് ശിവകുമാർ രാഷ്ട്രീയക്കളരിയിലേക്ക് പ്രവേശിച്ചത്. പാർട്ടി യിലെ വലിയ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനും, വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പ്രതിസന്ധികൾ പരിഹരിക്കാനും കോൺഗ്രസ് എം.എൽ.എമാരെ കൂറുമാറ്റത്തിൽനിന്ന് സംരക്ഷിക്കാനും പാർട്ടി ഹൈകമാൻഡ് സധൈര്യം ഏൽപിക്കുന്നത് അദ്ദേഹത്തെയാണ്.

2018ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടി ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായ സാഹചര്യത്തിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ രൂപവത്കരിക്കാനുള്ള ചർച്ചകൾക്ക് മുൻകൈയെടുത്തത് ശിവകുമാറായിരുന്നു. 2019 വരെ നീണ്ട ഈ സഖ്യസർക്കാറിൽ 80 അംഗങ്ങളുള്ള കോൺഗ്രസ് എം.എൽ. എമാർ 37 അംഗങ്ങളുള്ള ജനതാദൾ സെക്കുലർ പാർട്ടിക്ക് പിന്തുണ നൽകി.

സ്വതന്ത്രരടക്കം 120 പേരുടെ പിന്തുണയോടെയാണ് അന്ന് സർക്കാർ രൂപവത്കരിച്ചത്. ഇതിലൂടെ ജനതാദൾ സെക്കുലർ നേതാവ് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായും മുതിർന്ന കോൺഗ്രസ് നേതാവ് ജി. പരമേശ്വര ഉപ മുഖ്യമന്ത്രിയായും സ്ഥാനമേറ്റു. 2017ൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ കൂറുമാറ്റ ഭീഷണിയെ തുടർന്ന് ഗുജറാത്തിൽനിന്നുള്ള 42 കോൺഗ്രസ് എം.എൽ.എമാരെ ബംഗളൂരുവിലെ റിസോർട്ടിൽ താമസിപ്പിക്കാൻ മുൻകൈയെടുത്തത് ശിവകുമാറാണ്.

ഈ നീക്കം ഗുജറാത്തിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയത്തിന് കാരണമായി മാറി. 2023 മേയ് മുതൽ കർണാടക ഉപമുഖ്യ മന്ത്രി എന്നതിന് പുറമെ ജലവിഭവ മന്ത്രി, ബംഗളൂരു വികസന മന്ത്രി, ബംഗളൂരു അർബൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്നീ പദവികളുമുണ്ട്. 2020 മു തൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്‍റുമാണ്.

അ​ഭ്യൂ​ഹം നി​റ​ഞ്ഞ ഭ​ര​ണ​കാ​ലം

ഏ​റെ കാ​ല​ത്തെ അ​ഭ്യൂ​ഹ​ത്തി​ന് വി​ട ന​ല്‍കി ക​ര്‍ണാ​ട​ക​യി​ല്‍ ഇ​നി ഡി.​കെ യു​ഗം. അ​ധി​കാ​ര കൈ​മാ​റ്റം മൂ​ര്‍ധ​ന്യ​ത്തി​ലെ​ത്തി​യ​ത് കോ​ണ്‍ ഗ്ര​സ് സ​ര്‍ക്കാ​ര്‍ ര​ണ്ട​ര വ​ര്‍ഷം പൂ​ര്‍ത്തി​യാ​യ ശേ​ഷ​മാ​ണ്. ശി​വ​കു​മാ​റി​ന്‍റെ അ​നു​യാ​യി​ക​ള്‍ അ​ധി​കാ​ര കൈ​മാ​റ്റം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ന്നോ​ട്ട് വ​ന്നു. മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന ന​ട​ത്ത​ണ​മെ​ന്നും നി​ല​വി​ല്‍ മ​ന്ത്രി​പ​ദ​ത്തി​ലു​ള്ള ചി​ല​രെ മാ​റ്റി മ​റ്റു​ള്ള​വ​ര്‍ക്കും മ​ന്ത്രി​മാ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍ക​ണ​മെ​ന്ന് മ​ന്ത്രി​സ്ഥാ​നം ആ​ഗ്ര​ഹി​ച്ച എം.​എ​ല്‍.​എ​മാ​രി​ല്‍ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ല്‍നി​ന്നും ആ​വ​ശ്യം ഉ​യ​രു​ക​യും ഡ​ല്‍ഹി​യി​ല്‍ ഹൈ​ക​മാ​ന്‍ഡി​നെ കാ​ണു​ക​യും ചെ​യ്തി​രു​ന്നു.

ഇ​വ​രും നേ​തൃ​മാ​റ്റ ച​ര്‍ച്ച​ക​ള്‍ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ര്‍ന്നു മേ​യ് അ​വ​സാ​ന​ത്തോ​ടെ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യാ​യ വി.​ഡി. സ​തീ​ശ​ന്‍റെ സ​ത്യ​പ്ര​തി​ഞ്ജ​ക്കു ശേ​ഷം ഊ​ർ​ജ​മ​ന്ത്രി​യാ​യ കെ.​ജെ. ജോ​ർ​ജി​ന്‍റെ വീ​ട്ടി​ല്‍വെ​ച്ച് ഖാ​ര്‍ഗെ, സി​ദ്ധ​രാ​മ​യ്യ, ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി നേ​തൃ​മാ​റ്റം സം​ബ​ന്ധി​ച്ച നി​ര്‍ണാ​യ​ക ച​ര്‍ച്ച ന​ട​ത്തി. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച കോ​ണ്‍ഗ്ര​സ് ഹൈ​ക​മാ​ന്‍ഡ് സി​ദ്ധ​രാ​മ​യ്യ, ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​രെ ഡ​ല്‍ഹി​യി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യും മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ര​ണ്ടു ദി​വ​സം സ​മ​യം ചോ​ദി​ച്ച സി​ദ്ധ​രാ​മ​യ്യ വ്യാ​ഴാ​ഴ്ച സ്വ​വ​സ​തി​യി​ൽ മ​ന്ത്രി​സ​ഭ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ത​ഭ​ക്ഷ​ണ യോ​ഗ​ത്തി​ൽ രാ​ജി​വെ​ക്കാ​നു​ള്ള തീ​രു​മാ​നം അ​റി​യി​ക്കു​ക​യും ശി​വ​കു​മാ​റി​നെ ത​ന്‍റെ പി​ൻ​ഗാ​മി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​മാ​യി​രു​ന്നു. ലോ​ക് ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​ർ താ​വ​ർ ച​ന്ദ് ഗെ​ഹ് ലോ​ട്ടി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്ക് രാ​ജി ന​ൽ​കി. ഗ​വ​ർ​ണ​ർ വെ​ള്ളി​യാ​ഴ്ച രാ​ജി അം​ഗീ​ക​രി​ച്ചു. മ​ന്ത്രി​സ​ഭ ഉ​ട​ന്‍ പി​രി​ച്ചു​വി​ടു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍ന്ന് സി​ദ്ധ​രാ​മ​യ്യ​യും മ​ക​ന്‍ യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ​യും സോ​ണി​യ ഗാ​ന്ധി​യു​ടെ 10, ജ​ൻ​പ​ഥി​ലെ വ​സ​തി​യി​ലെ​ത്തി രാ​ഹു​ൽ ഗാ​ന്ധി​യെ ക​ണ്ടു. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ക​ർ​ണാ​ട​ക​യി​ലെ പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ മ​ക​നും വി​ശ്വ​സ്ത​ർ​ക്കും ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഉ​ൾ​പ്പെ​ടെ​ സ്ഥാ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യും റി​പ്പോ​ര്‍ട്ടു​ക​ള്‍ പു​റ​ത്തു വ​ന്നി​രു​ന്നു. രാ​ജ്യ​സ​ഭ സീ​റ്റ് നി​ര​സി​ച്ച സി​ദ്ധ​രാ​മ​യ്യ ക​ര്‍ണാ​ട​ക​യി​ല്‍ത​ന്നെ തു​ട​രാ​നാ​ണ് ആ​ഗ്ര​ഹം എ​ന്ന​റി​യി​ക്കു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച ന​ട​ന്ന കോ​ണ്‍ഗ്ര​സ് നി​യ​മ​സ​ഭ ക​ക്ഷി യോ​ഗ​ത്തി​ൽ ഡി.​കെ. ശി​വ​കു​മാ​റി​നെ പു​തി​യ നേ​താ​വാ​യി ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ക്കു​ക‍യാ​യി​രു​ന്നു.

സർക്കാർ ജീ​വ​ന​ക്കാ​ർ​ക്ക് പ​കു​തി ദി​വ​സ​ അ​വ​ധി

ബം​ഗ​ളൂ​രു: നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ക​ണ​ക്കി​ലെ​ടു​ത്ത് ബു​ധ​നാ​ഴ്ച വി​ധാ​ൻ സൗ​ധ, വി​കാ​സ സൗ​ധ, ബ​ഹു​നി​ല കെ​ട്ടി​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പ​കു​തി ദി​വ​സ​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വൈ​കീ​ട്ട് 4.05 ന് ​ക​ർ​ണാ​ട​ക നി​യ​മ​സ​ഭ പ​രി​സ​ര​ത്ത് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ക്കു​മെ​ന്ന് പേ​ഴ്‌​സ​ന​ൽ ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് റി​ഫോം​സ് വ​കു​പ്പ് (ഡി.​പി.​എ.​ആ​ർ) പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ, പാ​ർ​ട്ടി നേ​താ​ക്ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം, ച​ട​ങ്ങി​ന്റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പ് എ​ന്നി​വ മു​ന്‍ നി​ര്‍ത്തി​യാ​ണ് തീ​രു​മാ​ന​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsKarnataka chief ministerDK SivakumarIndia News
News Summary - dk sivakumar
Next Story