രാഹുൽ ഗാന്ധിയുമായി തോളോടുതോൾ ചേർന്ന് നടത്തിയത് ചരിത്രപരമായ സമരം- ഫെയ്സ്ബുക്കിൽ കുറിച്ച് ഡി.കെ ശിവകുമാർ
text_fieldsഡി.കെ ശിവകുമാർ രാഹുൽഗാന്ധിയുമൊത്ത് സമരത്തിൽ
ബംഗളൂരു: രാഹുൽ ഗാന്ധിയുമായി തോളോടുതോൾ ചേർന്ന് ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ താൻ നടത്തിയത് ചരിത്രപരമായ സമരമായിരുന്നെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. രാഹുൽ ഗാന്ധിയും മല്ലികാർജുന ഖാർഗെയും മുഖ്യമന്ത്രി സിദ്ധരാമയ്യയും ആയിരക്കണക്കിന് ജനാധിപത്യവാദികളായ പൗരൻമാരും ഒത്ത് തോളോടുതോൾ ചേർന്നു നടത്തിയ ഐതിഹാസിക സമരം രാജ്യത്തെ ഏറ്റവും വലിയ വോട്ട് കവർച്ചാ കേസിനെതിരായ പ്രക്ഷോഭമായിരുന്നെന്ന് ശിവകുമാർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സമരത്തിന്റെ നിരവധി ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
രാഹുൽ ഗാന്ധി കണ്ടെത്തിയത് ജനാധിപത്യത്തിന് വൻ തിരിച്ചടിയും അപമാദവുമായ വൻ ഗൂഢാലോചനയുടെ ഒരു കണ്ണി മാത്രമാണെന്നും നമ്മൾ എല്ലാവരും ചേർന്ന് ഭരണഘടനയുടെ സംരക്ഷണത്തിനും ജനാധിപത്യത്തിന്റെ അന്തസത്ത തിരിച്ചുപിടിക്കാനും സമരം നടത്തണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിലെഴുതി.
എല്ലാവരോടും തങ്ങളുടെ സമരത്തിൽ പങ്കാളികളാകാൻ അദ്ദേഹം ആഹ്വാനം ചെയ്തു. മഹാദേവപുരയിൽ മാത്രമല്ല ഈ ഗൂഢാലോചന നടന്നിട്ടുള്ളത്. പ്രതകരിക്കാൻ ഓരോരുത്തരുടെയും ശബ്ദം വിലപ്പെട്ടതാണെന്നും ശിവകുമാർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

