Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോണിയക്കെതിരായ കേസ് പിൻവലിക്കണമെന്ന് ഡി.കെ. ശിവകുമാർ 

text_fields
bookmark_border
dk-siva-kumar
cancel

ബംഗളൂരു: പി.എം കെയേർസിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്​ത്​ ട്വീറ്റ്​ ചെയ്​തതിന്​ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. സോണിയ ഗാന്ധിക്കെതിരായ എഫ്.ഐ.ആർ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്ക് എഴുതിയ കത്തിൽ ശിവകുമാർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന ആഭ്യന്തര മന്ത്രി, ഡി.ജി.പി, ശിവമോഗ എസ്.പി എന്നിവർക്കും കത്തയച്ചിട്ടുണ്ട്. 

എഫ്.ഐ.ആർ പിൻവലിക്കണമെന്നും കേസെടുക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. നിയമം ദുരുപയോഗം ചെയ്ത ഒാഫീസർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. 

കെ.വി. പ്രവീൺ എന്ന അഭിഭാഷക​ന്‍റെ പരാതിയിൽ ശിവമോഗയിലെ സാഗര ടൗൺ പൊലീസ്​ ആണ് ഐ.പി.സി 153 പ്രകാരമാണ് സോണിയക്കെതിരെ കേസ് രജിസ്​റ്റർ ചെയ്​തത്​. കൊറോണ പ്രതിസന്ധിക്കിടെ പണം സ്വരൂപിക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയതാണ് പി.എം കെയേര്‍സ് ഫണ്ട്. 

ഇതി​​ന്‍റെ സുതാര്യത സംബന്ധിച്ച്​ കോണ്‍ഗ്രസി​​ന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടില്‍ വന്ന ട്വീറ്റാണ്​ കേസിനാസ്​പദമായത്​. ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയല്ലെന്നുമായിരുന്നു ട്വീറ്റ്. 

പി.എം കെയേര്‍സിൽ അഴിമതിക്ക് സാധ്യതയുണ്ടെന്ന് വിവിധ കോണുകളിൽ നിന്ന്​ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മേയ് 11നാണ്​ കോൺഗ്രസി​​ന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്​. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DK Shivakumar writes to Karnataka CM, demands withdrawal of FIR against Sonia -India News
Next Story