Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.കെ...

ഡി.കെ മന്ത്രിസഭയിലേക്ക് 20 അംഗങ്ങൾ കൂടി, 12 പുതുമുഖങ്ങൾ; ജി.എസ് പാട്ടീൽ സ്പീക്കർ, ഗായത്രി ശാന്തേഗൗഡ ഏക വനിത

text_fields
bookmark_border
ഡി.കെ മന്ത്രിസഭയിലേക്ക് 20 അംഗങ്ങൾ കൂടി, 12 പുതുമുഖങ്ങൾ; ജി.എസ് പാട്ടീൽ സ്പീക്കർ,  ഗായത്രി ശാന്തേഗൗഡ ഏക വനിത
cancel

ന്യൂഡൽഹി: കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിലേക്ക് 20 അംഗങ്ങളെ കൂടി പ്രഖ്യാപിച്ചു. ഇതിൽ 12 പേരും പുതുമുഖങ്ങളാണ്. പുതിയ അംഗങ്ങളുടെ പട്ടികക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഔദ്യോഗിക അംഗീകാരം നൽകി. നിയമസഭയുടെ അടുത്ത സ്പീക്കറായി ജി.എസ്. പാട്ടീലിനെയും പാർട്ടി നേതൃത്വം അംഗീകരിച്ചു. ഗായത്രി ശാന്തേഗൗഡയാണ് പട്ടികയിലെ ഏക വനിത.

ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പുതിയ മന്ത്രിസഭാംഗങ്ങളുടെ പട്ടിക ഡി.കെ. പങ്കുവെച്ചത്. പ്രോട്ടോക്കോൾ അനുസരിച്ച്, മന്ത്രിമാരാകാൻ ആഗ്രഹിക്കുന്നവർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതിന് മുൻപ് പട്ടിക ഗവർണർക്ക് കൈമാറണം.

പി.എം. നരേന്ദ്രസ്വാമി, ശിവരാജ് തങ്കടഗി, രുദ്രപ്പ ലമാണി, കെ.എസ്. ബസവന്തപ്പ, ബി. നാഗേന്ദ്ര, ടി. രഘുമൂർത്തി, ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ, റിസ്‌വാൻ അർഷാദ്, സന്തോഷ് ലാഡ്, ബംഗാരപ്പ, പുട്ടുരംഗഷെട്ടി, മങ്കാള വൈദ്യ, അജയ് സിംഗ്, എൻ. ചലുവരായ സ്വാമി, കെ.എം. ശിവലിംഗ ഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗായത്രി ശാന്തേഗൗഡ, ബസവരാജ് റായറെഡ്ഡി, വിജയനന്ദ് കാശപ്പനവർ, ലക്ഷ്മൺ സവാദി എന്നിവരാണ് പട്ടികയിലുള്ളത്.

മന്ത്രിസ്ഥാനത്തേക്കുള്ള സ്ഥാനാർഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകിട്ട് 4 മണിക്ക് നടക്കാനാണ് സാധ്യതയെന്ന് വൃത്തങ്ങൾ അറിയിച്ചു. ജൂൺ മൂന്നിന് ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ടും മന്ത്രിസഭാംഗങ്ങളുടെ തീരുമാനം നീളുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. 34 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാരാണ് കർണാടകയിലുള്ളത്. ഇത് മന്ത്രിസഭയിലെ 20 അംഗങ്ങളുടെ ഒഴിവുകൾ നികത്തിയിരുന്നില്ല.

ഖാർഗെ, രാഹുൽ ഗാന്ധി, മുഖ്യമന്ത്രി ശിവകുമാർ എന്നിവരെ കൂടാതെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, കർണാടക കോൺഗ്രസ് പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള വിശദമായ ചർച്ചകൾക്ക് ശേഷമാണ് പട്ടികക്ക് അന്തിമ രൂപം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaministersDK ShivakumarCabinet Expansionnew face
News Summary - ഡി.കെ മന്ത്രിസഭയിലേക്ക് 20 അംഗങ്ങൾ കൂടി, 12 പുതുമുഖങ്ങൾ; ജി.എസ് പാട്ടീൽ സ്പീക്കർ
Next Story