ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രി; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ, ജി. പരമേശ്വര ഉപമുഖ്യമന്ത്രി
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഡി.കെയുടെ സത്യപ്രതിജ്ഞ. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
കർണാടകയുടെ 25ാം മുഖ്യമന്ത്രിയാണ് ഡി.കെ. ശിവകുമാർ. ഡി.കെക്കൊപ്പം 13 എം.എൽ.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശത്തെ തുടർന്ന് സിദ്ധരാമയ്യ രാജിവെച്ചതിന് പിന്നാലെയാണ് ഡി.കെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. മുതിർന്ന കോൺഗ്രസ് നേതാവും അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തിലെ ട്രബിള്‍ഷൂട്ടര്‍ ഡി.കെ. ശിവകുമാര്‍ കർണാടകയുടെ 34ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനിൽ ബുധനാഴ്ച വൈകീട്ട് നാലു മണിക്ക് ശേഷം നടന്ന പ്രൗഢഗംഭീര ചടങ്ങിൽ ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ട് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പ് മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന 13 കാബിനറ്റ് മന്ത്രിമാരുടെ പട്ടിക കോൺഗ്രസ് പുറത്തിറക്കിയിരുന്നു. ജി. പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. യതീന്ദ്ര സിദ്ധരാമയ്യ, എം.ബി. പാട്ടീൽ, കെ.എച്ച്. മുനിയപ്പ, സതീഷ് ജാർക്കിഹോളി, രാമലിംഗ റെഡ്ഡി, കൃഷ്ണ ബൈരഗൗഡ, പ്രിയങ്ക് ഖാർഗെ, ഈശ്വര്‍ ഖന്ദ്രെ, ബൈരതി സുരേഷ്, ശരൺ പ്രകാശ് പാട്ടീൽ, യു.ടി. ഖാദർ, കെ.ജെ. ജോർജ് എന്നിവരാണ് മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാര്‍. ജൂണ്‍ 18ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വികസിപ്പിക്കുമെന്നാണ് സൂചന. നിയമസഭ സ്പീക്കറായിരുന്ന മംഗളൂരു എം.എൽ.എ അഡ്വ. യു.ടി. ഖാദർ കൂടി സത്യപ്രതിജ്ഞ ചെയതതോടെ മന്ത്രിസഭയിൽ രണ്ടു മലയാളികളായി. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഊർജ മന്ത്രിയായ കോട്ടയം ചിങ്ങവനം സ്വദേശി കെ.ജെ. ജോർജ് ഡി.കെ മന്ത്രിസഭയിലും അംഗമാണ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് സംഘനടന ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജെവാല, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു എന്നിവരും മതനേതാക്കൾ, വിദ്യാര്‍ഥികൾ, പൗരകർമികർ, കർഷക നേതാക്കൾ, ദലിത് നേതാക്കൾ, കന്നഡ പ്രവർത്തകരും എന്നിവരും പരിപാടിയിൽ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ശിവകുമാർ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചടങ്ങിൽ പങ്കെടുത്തവരുടെ അനുഗ്രഹം തേടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

