രാഹുൽ ഗാന്ധി മനുഷ്യത്വമുള്ള നേതാവ്; ബിജെപിയും ചില മാധ്യമങ്ങളും തെറ്റിദ്ധാരണ പരത്തുന്നുവെന്ന് ഡികെ ശിവകുമാർ
text_fieldsമംഗളൂരു: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്ഐആർ റദ്ദാക്കലും ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന ജനാധിപത്യ സംരക്ഷണത്തിനായുള്ള ഉജ്ജ്വല പ്രക്ഷോഭം വിലകുറച്ച് കാണിക്കാനും തെറ്റിദ്ധാരണ പരത്താനും ബിജെപിയും ചില മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ ആരോപിച്ചു.
മംഗളൂരു വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകളിൽ ദസറ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി.
എസ്ഐആർ ഡാറ്റ സംബന്ധിച്ച് വ്യാഴാഴ്ച സുപ്രീം കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ പങ്കാളിത്തത്തിന് വോട്ടവകാശം അടിസ്ഥാനപരമാണ്. വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം തുടരും. ഡൽഹി പ്രതിഷേധ മാർച്ചിനിടെ ലോക് സഭ നേതാവ് രാഹുൽ ഗാന്ധി തന്നോട് എന്താണ് ആവശ്യപ്പെട്ടത്എന്നതാണ് ബിജെപിക്കും ചില മാധ്യമങ്ങൾക്കും വലിയ വിഷയം. അവർ അതിനെ അപമാനമായി ചിത്രീകരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു.
തന്നെ കർണാടക മുഖ്യമന്ത്രിയാക്കുന്നതിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശിവകുമാർ ആരോപണങ്ങൾ നിഷേധിച്ചു. സംസ്ഥാനത്തെ വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോൺഗ്രസ് നേതൃത്വം ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ശിവകുമാർ പറഞ്ഞു.
സംഭവത്തെ തെറ്റായി ചിത്രീകരിച്ച് ബിജെപി നേതാക്കൾ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധിയെ ശക്തമായ മനുഷ്യത്വബോധമുള്ള നേതാവായി അദ്ദേഹം വിശേഷിപ്പിച്ചു. ചെറിയ സംഭവങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തരുതെന്ന് രാഷ്ട്രീയ നേതാക്കളോട് അഭ്യർഥിച്ചു.
തീരദേശ കർണാടകയുടെ പരമ്പരാഗത കായിക ഇനമായ കമ്പളയും തുളുനാടിനെ പ്രതിനിധീകരിക്കുന്ന ഒരു ടാബ്ലോയും ഈ വർഷത്തെ മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായിരിക്കുമെന്ന് ശിവകുമാർ പറഞ്ഞു. മംഗളൂരു വിമാനത്താവളത്തിൽ അദ്ദേഹത്തിന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി. ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി യു.ടി. ഖാദറും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
മൈസൂരുവിൽ നടക്കുന്ന മഹത്തായ ദസറ ആഘോഷങ്ങളിൽ സംസ്ഥാനത്തിന്റെ സാംസ്കാരിക പാരമ്പര്യങ്ങൾക്കും പ്രാദേശിക സ്വത്വങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ടെന്ന് ശിവകുമാർ പറഞ്ഞു.
ദസറ സമയത്ത് കുദ്രോളി ഗോകർണനാഥേശ്വര ക്ഷേത്രം സന്ദർശിക്കാൻ മുൻ കേന്ദ്രമന്ത്രി ജനാർദ്ദന പൂജാരി വർഷങ്ങളായി തന്നെ ആഘോഷങ്ങൾക്ക് ക്ഷണിക്കുന്നുണ്ടെന്ന് ശിവകുമാർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഉത്സവ സമയത്ത് താൻ ക്ഷേത്രം സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

