കഷ്ടപ്പാടുകൾക്ക് കാരണം ദൈവകോപം; 'ഹെലികോപ്ടർ' വഴിപാടുമായി ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടറിൽ പറന്ന് ദർശനത്തിനെത്തിയതിന് പരിഹാരക്രിയയായി വഴിപാടുമായി കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. ബെള്ളാരി ഹുവിനഹാദഗലി താലൂക്കിലെ മൈലർലിംഗേശ്വർ ക്ഷേത്രത്തിലാണ്വെള്ളിയിൽ തീർത്ത ഹെലികോപ്ടർ രൂപം വഴിപാടായി ഡി.കെ. ശിവകുമാർ നടക്കുവെച്ചത്.
രണ്ടു വര്‍ഷം മുമ്പായിരുന്നു ശിവകുമാര്‍ ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്ററില്‍ പറന്നെത്തി ദര്‍ശനം നടത്തിയത്. എന്നാൽ, ആകാശ മാര്‍ഗമെത്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് വിശ്വാസികളുടെ പരമ്പരാഗത പദയാത്രക്ക് എതിരാണെന്നാണ് ഇവിടത്തെ വിശ്വാസം.
ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടറിൽ പറന്ന് ദർശനം നടത്തിയശേഷം ദൈവകോപമുണ്ടായെന്നും ഇതേതുടർന്നാണ് കേന്ദ്ര ഏജൻസികളുടെ റെയ്ഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിടേണ്ടിവന്നതെന്നുമാണ് ശിവകുമാറും പാർട്ടി പ്രവർത്തകരിലെ ചിലും വിശ്വസിക്കുന്നത്. ഇത്തരത്തിൽ പാർട്ടി പ്രവർത്തകരിലൊരാൾ സംഭാവന ചെയ്ത വെള്ളികൊണ്ടുള്ള ഹെലികോപ്ടർ രൂപമാണ് വഴിപാടായി സമർപ്പിച്ചത്.
പാർട്ടി പ്രവർത്തകരിൽ ചിലരുടെ ആഗ്രഹ പ്രകാരമാണ് ക്ഷേത്രത്തിലെത്തി മാപ്പുചോദിച്ചതെന്ന് ശിവകുമാർ പറഞ്ഞു. ക്ഷേത്രത്തിലെത്തി ഹെലികോപ്ടർ രൂപം സമർപ്പിച്ച ശേഷം അറിവില്ലായ്മ കൊണ്ട് സംഭവിച്ച് തെറ്റിന് ശിവകുമാര്‍ മാപ്പുപറഞ്ഞു.
2018-ല്‍ വാര്‍ഷിക കര്‍ണികയോട് അനുബന്ധിച്ച് ലക്ഷണക്കണക്കിനാളുകള്‍ പദയാത്രയായി ക്ഷേത്രത്തിലെത്തി കൊണ്ടിരിക്കുന്നതിനിടെയാണ് ശിവകുമാര്‍ ഹെലികോപ്റ്ററിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

