Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.കെ. ശിവകുമാർ ടിപ്പു...

ഡി.കെ. ശിവകുമാർ ടിപ്പു കുടുംബാംഗം, കോൺഗ്രസ് വന്നാൽ കർണാടക പി.എഫ്.ഐ താഴ്‌വരയായി മാറും -ഹിമന്ത ബിശ്വ ശർമ്മ

text_fields
bookmark_border
DK Shivakumar
cancel

ബംഗളൂരു: കോൺഗ്രസ് കർണാടക സംസ്ഥാന പ്രസിഡൻറ് ഡി.കെ. ശിവകുമാർ ടിപ്പു സുൽത്താന്റെ കുടുംബാംഗമാണെന്ന് ബി.ജെ.പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മ. കർണാടകയിൽ കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചാൽ സംസ്ഥാനം പി.എഫ്.ഐയുടെ (പോപുലർ ഫ്രണ്ട് ​ഓഫ് ഇന്ത്യ) താഴ്‌വരയായി മാറുമെന്നും ഹിമന്ത ആരോപിച്ചു. കർണാടകയിലെ ഗോണികൊപ്പയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.

അതിനിടെ, മതവൈരം വളർത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായി ടിപ്പു സുൽത്താന്‍റെ അന്ത്യവുമായി ബന്ധപ്പെട്ട​ നുണക്കഥയും ഇവർ പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രമുഖ സമുദായമായ വൊക്കലിഗക്കാരിൽനിന്നുള്ള ഉരിഗൗഡ, നഞ്ചഗൗഡ എന്നിവരാണ്​ ടിപ്പുവിനെ വധിച്ചതെന്നാണ്​ നുണപ്രചാരണം. സംഘ്​പരിവാർ സഹയാത്രികനായ അദ്ദണ്ഡ കരിയപ്പയുടെ ‘ടിപ്പു നിജ കനസുഗളു’ എന്ന നാടകത്തിലെ സാങ്കൽപിക കഥാപാത്രങ്ങളാണ്​ യഥാർഥത്തിൽ ഇവർ.

നാടകത്തിൽ ഇവർ ടിപ്പുവിനെ കൊല്ലുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ടിപ്പുവിന്റെ സൈന്യത്തിലും മറ്റുമായി ന​ല്ലൊരു ശതമാനം വൊക്കലിഗക്കാരായിരുന്നു. കാലങ്ങളായി ഇരുവിഭാഗങ്ങളും സാഹോദര്യത്തോടെയാണ് കഴിയുന്നത്.

കുപ്രചാരണം നടത്തി ഇവർക്കിടയിൽ വിഭജനം ഉണ്ടാക്കുകയായിരുന്നു ബി.ജെ.പി ലക്ഷ്യം. എന്നാൽ, ടിപ്പുവിനെ ഏറെ ആദരവോടെ കാണുന്ന വൊക്കലിഗക്കാരിൽനിന്നുത​ന്നെ ഇതിനെതിരെ വ്യാപക എതിർപ്പുണ്ടായതോടെ സംഘ്പരിവാർ പ്രതിരോധത്തിലായി.

‘ഉരി ഗൗഡ-നഞ്ചെ ഗൗഡ’ എന്ന പേരിൽ സിനിമയെടുക്കുമെന്ന്​ ബി.ജെ.പി മന്ത്രിയും നിർമാതാവുമായ മുനിരത്ന പ്രഖ്യാപിച്ചിരുന്നുവെങ്കിലും ​വൊക്കലിഗ സമുദായത്തിന്‍റെ ആദി ചുഞ്ചനഗിരി മഠാധിപതി നിർമലാനന്ദ സ്വാമിയുടെ എതിർപ്പിനെ തുടർന്നാണ്​ പിന്മാറിയത്​. കർണാടക ഫിലിം ചേംബർ ഓഫ്​ കോമേഴ്​സിൽ രജിസ്റ്റർ ചെയ്ത് മുനിരത്നയുടെ കമ്പനിയായ വൃഷഭവതി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആയിരുന്നു നിർമാണം പ്രഖ്യാപിച്ചിരുന്നത്​. സമാധാനം തകർക്കുകയാണ് സംഘ്പരിവാർ ലക്ഷ്യമെന്ന് പറഞ്ഞ് സിനിമക്കെതിരെ മൈസൂരു മേഖലയിൽ വ്യാപക എതിർപ്പുയർന്നു. ‘വൊക്കലിഗര സംഘ’യും സിനിമക്കെതിരെ രംഗത്തുവന്നിരുന്നു.

കർണാടകയിൽ മുസ്‍ലിംകൾക്കുണ്ടായിരുന്ന നാലു ശതമാനം ഒ.ബി.സി സംവരണം എടുത്തുകളഞ്ഞ് വൊക്കലിഗർക്കും ലിംഗായത്തുകൾക്കും രണ്ടു വീതം സംവരണം വീതിച്ചുനൽകിയതും ഈ വിഭാഗങ്ങൾക്കിടയിൽ മുസ്‍ലിം വിദ്വേഷം വളർത്താനായിരുന്നു. എന്നാൽ, മറ്റുള്ളവർക്ക് അവകാശപ്പെട്ട സംവരണം എടുത്ത് തങ്ങൾക്ക് നൽകിയതിനെതിരെ ഈ വിഭാഗങ്ങൾക്കിടയിൽ നിന്നുതന്നെ എതിർസ്വരമുയർന്നതും ബി.ജെ.പിക്ക് തിരിച്ചടിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tipu SultanDK ShivakumarHimanta Biswa Sarmakarnataka assembly election 2023karnataka assembly election 2023
News Summary - DK Shivakumar is a family member of Tipu Sultan -himanta
Next Story