ബംഗളൂരു: കോവിഡ് മുക്തനായ കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ജയനഗറിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചികിത്സയിലാണെന്നും പ്രവർത്തകർ ആശുപത്രി പരിസരത്തോ വീട്ടിലോ വരരുതെന്നും ശിവകുമാർ അഭ്യർഥിച്ചു. കോവിഡ് പോസിറ്റിവായി ആഗസ്റ്റ് 24നാണ് ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറു ദിവസത്തിനുശേഷം നെഗറ്റിവായതോടെ 31ന് ആശുപത്രി വിട്ടു. തുടർന്ന് സ്വയം നിരീക്ഷണത്തിലായിരുന്നു.