Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസ് പ്രവർത്തകനെ തല്ലി ഡി.കെ ശിവകുമാർ

text_fields
bookmark_border
DK Shivakumar beat Congress worker during election rally
cancel

ബെംഗളൂരു: തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ കോൺഗ്രസ് പ്രവർത്തകനെ തല്ലി. ദേഹത്ത് കൈവെച്ചു എന്നാരോപിച്ചാണ് തല്ലിയത്. ഹാവേരിയിലെ സവനൂർ ടൗണിൽ കോൺഗ്രസ് സ്ഥാനാർഥി വിനോദ അസൂട്ടിക്ക് വേണ്ടി നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വയറലായി.

ഡി.കെ ശിവകുമാർ കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കോൺഗ്രസ് പ്രവർത്തകരിലൊരാൾ ശിവകുമാറിന്‍റെ തോളിൽ കൈവെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ശ്രമിച്ചു. തുടർന്ന് ശിവകുമാർ പ്രവര്‍ത്തകന്‍റെ കൈ തട്ടി മാറ്റി അദ്ദേഹത്തെ അടിക്കുകയായിരുന്നു. മുനിസിപ്പൽ അംഗമായ അല്ലാവുദ്ദീൻ മണിയാര്‍ എന്ന ആളെയാണ് ശിവകുമാർ അടിച്ചത്.

അതേസമയം ഇതാദ്യമായല്ല കോൺഗ്രസ് പ്രവർത്തകരെ ഡി.കെ ശിവകുമാര്‍ അടിക്കുന്നതെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DK Shivakumar beat Congress worker during election rally
Next Story