Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിവകുമാറിനെ ചോദ്യം...

ശിവകുമാറിനെ ചോദ്യം ചെയ്ത്​ ഇ.ഡി; ഭാരത് ജോഡോ യാത്ര പ്രമാണിച്ച്​ സാവകാശം ചോദിച്ചെങ്കിലും അനുവദിച്ചില്ല

text_fields
bookmark_border
ശിവകുമാറിനെ ചോദ്യം ചെയ്ത്​ ഇ.ഡി; ഭാരത് ജോഡോ യാത്ര പ്രമാണിച്ച്​ സാവകാശം ചോദിച്ചെങ്കിലും അനുവദിച്ചില്ല
cancel

ന്യൂഡൽഹി: നാഷനൽ ഹെറാൾഡിന്‍റെ നടത്തിപ്പിൽ കള്ളപ്പണ ഇടപാട്​ സംശയിക്കുന്ന എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ കർണാടക പി.സി.സി പ്രസിഡന്‍റ്​ ഡി.കെ ശിവകുമാറിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യുന്നതിന്​ ഹാജരാകാൻ നോട്ടീസ്​ ലഭിച്ചതനുസരിച്ച്​ ശിവകുമാർ ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്ത്​ എത്തുകയായിരുന്നു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്​ ജോഡോ യാത്ര കർണാടകത്തിലൂടെ കടന്നു പോകുന്നതിനിടയിൽ ഹാജരാകാൻ ഏതാനും ദിവസത്തെ സാവകാശം അനുവദിക്കണമെന്ന്​ നേരത്തെ ആവശ്യപ്പെട്ടെങ്കിലും അന്വേഷണ ഏജൻസി തള്ളി. കഴിഞ്ഞ ദിവസം സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം ശിവകുമാർ പദയാത്രയിൽ പ​ങ്കെടുത്തിരുന്നു.

നാഷനൽ ഹെറാൾഡ്​ പത്രത്തിന്‍റെ ഉടമസ്ഥരായ യങ്​ ഇന്ത്യൻ കമ്പനിക്ക്​ ശിവകുമാറും സഹോദരനും എം.പിയുമായ ഡി.കെ സുരേഷും ഒരു തുക നൽകിയതുമായി ബന്ധപ്പെട്ടാണ്​ ചോദ്യം ചെയ്യൽ. ഈ ഇടപാടിന്‍റെ വിശദാംശങ്ങളാണ്​ ഇ.ഡി തേടിയത്​. വഴിവിട്ട്​ സ്വത്ത്​ സമ്പാദിച്ചുവെന്ന കേസിൽ കഴിഞ്ഞ മാസം 19ന്​ ഡൽഹിയിൽ വിളിച്ചു വരുത്തി ശിവകുമാറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

നാഷനൽ ഹെറാൾഡ്​, യങ്​ ഇന്ത്യൻ എന്നിവയുമായി ബന്ധപ്പെട്ട ആസ്തി, പണമിടപാട്​ തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തി കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പവൻകുമാർ ബൻസാൽ, തെലങ്കാന കോൺഗ്രസ്​ വർക്കിങ്​ പ്രസിഡന്‍റ്​ ജെ. ഗീതാ റെഡി തുടങ്ങിയവരെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DK Shivakumarenforcement directorate
News Summary - DK Shivakumar appears before ED in money laundering case
Next Story