വിവാഹഘോഷയാത്രയിൽ ഡി.ജെയും തലപ്പാവും; ദലിത് വരന് നേരെ സവർണരുടെ കല്ലേറ്
text_fieldsrepresentative image
അഹ്മദാബാദ്: ഗുജറാത്തിൽ ദലിത് യുവാവിന്‍റെ വിവാഹ ഘോഷയാത്രക്കു നേരെ കല്ലെറിഞ്ഞ ഒമ്പത് പേർക്കെതിരെ കേസ്. ആരവല്ലി ജില്ലയിലെ ബായതിനടുത്ത് ലിഞ്ച് ഗ്രാമത്തിലാണ് സംഭവം.
തലപ്പാവണിയുകയും വിവാഹ ഘോഷയാത്രയിൽ ഡി.ജെ സംഗീതം ഉൾപെടുത്തുകയും ചെയ്തതിനെത്തുടർന്നാണ് സംഘത്തിന് നേരെ ചൊവ്വാഴ്ച വൈകീട്ട് കല്ലേറുണ്ടായത്.
രജ്പുത് സമുദായത്തിൽ പെട്ട ഒമ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി അംബലിയറ പൊലീസ് ഇൻസ്പെക്ടർ ആർ.എം. ദമോദർ അറിയിച്ചു. വരന്‍റെ ബന്ധുവാണ് പരാതി നൽകിയത്.
'പരമ്പരാഗതമായ തലപ്പാവ് ധരിച്ചതിനും ഡി.ജെ സംഗീതത്തിന്‍റെ അകമ്പടിയോടെ ഘോഷയാത്ര നടത്തിയതിനുമെതിരെ പ്രതികൾ വരന്‍റെ ബന്ധുക്കൾക്ക് താക്കീത് നൽകിയിരുന്നു. ഇതിന് പുറമേ പരാതിക്കാരനും കുടുംബത്തിനും നേരെ വധഭീഷണിയും ഉയർത്തി'-ഇൻസ്പെക്ടർ പറഞ്ഞു. കേസിൽ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

