Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാടൻ പടക്കങ്ങളുമായി സ്കൂട്ടറിൽ പോകുന്നതിനിടെ പൊട്ടിത്തെറി; ഒരാൾ മരിച്ചു

text_fields
bookmark_border
നാടൻ പടക്കങ്ങളുമായി സ്കൂട്ടറിൽ പോകുന്നതിനിടെ പൊട്ടിത്തെറി; ഒരാൾ മരിച്ചു
cancel

ഹൈദരാബാദ്: നാടൻ പടക്കങ്ങളുമായി ​സ്കൂട്ടറിൽ പോകുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ കൊല്ലപ്പെട്ടു. ആ​ന്ധ്രപ്രദേശിലെ ഇലരു ജില്ലയിലാണ് സംഭവം. സ്കൂട്ടറി​ൽ സഞ്ചരിച്ചിരുന്ന മറ്റൊരാൾ ഉൾപ്പടെ അഞ്ച് പേർക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തു.

വാഹനം കുഴിയിൽ വീണപ്പോൾ പടക്കങ്ങൾ പൊട്ടുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുധാകർ എന്നയാളാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. തബേലു സായി, സുവർണ്ണ ശശി, കെ.ശ്രീനവാസ റാവു, എസ്.കെ ഖാദർ, സുരേഷ്, സതീഷ് എന്നിവർക്കാണ് പൊള്ളലേറ്റത്.

പൊട്ടിത്തെറി ഉണ്ടായ ഉടൻ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ എലരു സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഗ്രാമപ്രദേശങ്ങളിൽ കൈ കൊണ്ട് നിർമിച്ച ഗുണ്ട് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ദീപാവലി ആഘോഷത്തിനായി കൊണ്ടു പോയ പടക്കമാണ് പൊട്ടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Diwali 'onion bomb' tragedy; 3 dead in firecracker explosion in Andhra Pradesh
Next Story