Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right59 മിനിറ്റിൽ​ ഒരു...

59 മിനിറ്റിൽ​ ഒരു കോടി വായ്​പ: ചെറുകിട സംരംഭകൾക്ക്​ ദീപാവലി സമ്മാനവുമായി മോദി

text_fields
bookmark_border
59 മിനിറ്റിൽ​ ഒരു കോടി വായ്​പ: ചെറുകിട സംരംഭകൾക്ക്​ ദീപാവലി സമ്മാനവുമായി മോദി
cancel

ന്യൂ​ഡ​ൽ​ഹി: സ്വ​ന്തം ന​യ​ങ്ങ​ൾ ത​ക​ർ​ത്തു​ക​ള​ഞ്ഞ നാ​മ​മാ​ത്ര, ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യി​ക​ൾ​ക് ക്​ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല ഉ​ദാ​ര​ത​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 59 മി​നി​റ്റു​കൊ​ണ്ട്​ കോ​ടി രൂ​പ​വ​രെ ഒാ​ൺ​ലൈ​നാ​യി വാ​യ്​​പ അ​നു​വ​ദി​ക്കും എ​ന്ന​ത​ട​ക്കം 12 ഇ​ന മേ​െ​മ്പാ​ടി ഇ​ള​വു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ഇൗ ​സ​മാ​ശ്വാ​സ​മാ​ക​െ​ട്ട, പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ളു​പ്പ​മ​ല്ല.

2016 ന​വം​ബ​റി​ൽ നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തോ​ടെ ത​ള​ർ​ന്നു വീ​ണ നാ​മ​മാ​ത്ര, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക്​ ഇ​നി​യും ആ​രോ​ഗ്യ​ത്തോ​ടെ എ​ഴു​ന്നേ​റ്റു​നി​ൽ​ക്കാ​ൻ ക​രു​ത്ത്​ കി​ട്ടി​യി​ട്ടി​ല്ല. തൊ​ട്ടു​പി​ന്നാ​ലെ ജി.​എ​സ്.​ടി ന​ട​പ്പാ​ക്കി​യ​തി​​​െൻറ പൊ​ല്ലാ​പ്പു​ക​ളാ​ണ്​ ചെ​റു​കി​ട മേ​ഖ​ല​ക്ക്​ നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ജി.​എ​സ്.​ടി വ​ന്ന​ശേ​ഷം ഇൗ ​സം​രം​ഭ​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി ഇ​ടി​ഞ്ഞു​വെ​ന്ന ക​ണ​ക്കും റി​സ​ർ​വ്​ ബാ​ങ്ക്​ അ​ടു​ത്തി​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു.

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​സ​ങ്ങ​ൾ​ക്ക​കം ന​ട​ക്കാ​നി​രി​െ​ക്ക, സെ​മി ഫൈ​ന​ലാ​യി ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ മോ​ദി​സ​ർ​ക്കാ​റി​​​െൻറ ​മേ​െ​മ്പാ​ടി സ​മാ​ശ്വാ​സ പ്ര​ഖ്യാ​പ​നം. ഇ​ത്​ ചെ​റു​കി​ട വ്യ​വ​സാ​യി​ക​ളെ​യും അ​തി​ൽ ​പ​ണി​യെ​ടു​ക്കു​ന്ന ​ല​ക്ഷ​ക്ക​ണ​ക്കാ​യ തൊ​ഴി​ലാ​ളി​ക​ളെ​യും സ​ർ​ക്കാ​റി​ന്​ അ​നു​കൂ​ല​മാ​യി ചി​ന്തി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. 59 മി​നി​ട്ടു​കൊ​ണ്ട്​ ​കോ​ടി രൂ​പ​വ​രെ ബാ​ങ്കി​ൽ പോ​കാ​തെ വാ​യ്​​പ​യെ​ടു​ക്കാ​മെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ൽ നി​ല​വി​ലെ ചി​ത്രം വ്യ​ത്യ​സ്​​ത​മാ​ണ്. ബാ​ങ്ക്​ ക്ര​മ​​ക്കേ​ട്, പെ​രു​കി​യ കി​ട്ടാ​ക്ക​ടം, നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ലി​നെ തു​ട​ർ​ന്ന്​ റൊ​ക്കം പ​ണ​മി​ട​പാ​ടി​ൽ വ​ന്ന മാ​ന്ദ്യം എ​ന്നി​വ​യെ​ല്ലാം വ​ഴി സൂ​ക്ഷ്​​മ​ത​യു​ടെ പേ​രി​ൽ ബാ​ങ്കു​ക​ൾ വാ​യ്​​പ ന​ൽ​കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ക​യാ​ണ്.

ഇൗ ​വി​ഷ​യം​ റി​സ​ർ​വ്​ ബാ​ങ്കും കേ​ന്ദ്ര​സ​ർ​ക്കാ​റു​മാ​യു​ള്ള ഉ​ര​സ​ലാ​യും വ​ള​ർ​ന്നു ക​ഴി​ഞ്ഞു. റി​സ​ർ​വ്​ ബാ​ങ്കി​​​െൻറ പ​ക്ക​ൽ മി​ച്ച​മു​ള്ള 3.6 ല​ക്ഷം കോ​ടി രൂ​പ​യി​ൽ ഒ​രു പ​ങ്ക്​ ഉ​ദാ​ര വാ​യ്​​പ​യാ​യും ദു​ർ​ബ​ല​മാ​യ ബാ​ങ്കു​ക​ളു​ടെ മൂ​ല​ധ​ന അ​ടി​ത്ത​റ വ​ർ​ധി​പ്പി​ക്കാ​നും മ​റ്റു​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്​ സ​ർ​ക്കാ​ർ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു. സ​മ്പ​ദ്​​രം​ഗം നേ​രി​ടു​ന്ന മു​ര​ടി​പ്പ്​ മാ​റു​ന്നു​വെ​ന്ന കൃ​ത്രി​മ​പ്ര​തീ​തി അ​തു​വ​ഴി തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത്​ പൊ​തു​സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​മെ​ന്ന രാ​ഷ്​​ട്രീ​യ​വും അ​തി​ലു​ണ്ട്. എ​ന്നാ​ൽ, വ​ഴി​വി​ട്ട നീ​ക്ക​ങ്ങ​ൾ​ക്ക്​ ഇ​പ്പോ​ൾ റി​സ​ർ​വ്​ ബാ​ങ്ക്​ ഗ​വ​ർ​ണ​റും മ​റ്റും ത​യാ​റ​ല്ല.

ഇൗ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഞൊ​ടി​യി​ട​ക്ക്​ ഒ​രു കോ​ടി​വ​രെ വാ​യ്​​പ ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം. കേ​ന്ദ്ര​സ​ർ​ക്കാ​ർ നേ​ര​േ​ത്ത മു​ദ്ര ലോ​ൺ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തി​​​െൻറ ഗു​ണ​ഫ​ലം എ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ല. എ​ല്ലാ​വ​ർ​ക്കും ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ന​ൽ​കാ​ൻ വി​പു​ല യ​ജ്​​ഞം ന​ട​ത്തി​യ​ത​ല്ലാ​തെ കാ​ർ​ഷി​ക മേ​ഖ​ല​യി​ല​ട​ക്കം ബാ​ങ്കി​ങ്​ സേ​വ​ന​ങ്ങ​ൾ മു​ര​ടി​ച്ചു നി​ൽ​ക്കു​ക​യു​മാ​ണ്. ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​വും രൂ​പ​യു​ടെ വി​ല​ത്ത​ക​ർ​ച്ച​യും കൂ​ടി​യാ​യ​പ്പോ​ഴ​ത്തെ സ​മ്പ​ദ്​​സ്​​ഥി​തി വ്യാ​വ​സാ​യി​ക ഉ​ൽ​പ​ന്ന വി​ൽ​പ​ന​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

ഒരു കോടി രൂപവരെയുള്ള വായ്പ അപേക്ഷകൾ ഒരു മണിക്കൂറിനകം ഒാൺലൈനായി അംഗീകരിക്കുമെന്നാണ് വാഗ്ദാനം. രാവിലെ വീട്ടിൽനിന്ന് ഒാഫിസിലെത്താൻ വേണ്ടിവരുന്ന സമയം മാത്രംമതി ഇൗ വായ്പക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. വായ്പക്ക് ബാങ്കുകളിലേക്ക് ഒാടേണ്ട, എല്ലാം ഒാൺലൈനിലാണ് -മോദി പറഞ്ഞു.

മ​റ്റു​ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ
ജി.​എ​സ്.​ടി റി​േ​ട്ട​ൺ യ​ഥാ​സ​മ​യം അ​ട​ക്കു​ന്ന ചെ​റു​കി​ട ബി​സി​ന​സു​കാ​ർ​ക്ക്​ ഒ​രു കോ​ടി രൂ​പ​വ​രെ​യു​ള്ള വാ​യ്​​പ​ക​ൾ​ക്ക്​ ര​ണ്ടു ശ​ത​മാ​നം പ​ലി​ശ​യി​ള​വ്​ അ​നു​വ​ദി​ക്കും.
ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​യ​റ്റി​യ​യ​ക്കു​ന്ന​തി​ന്​ എ​ടു​ത്ത വാ​യ്​​പ​ക​ളി​ൽ പ​ലി​ശ ഇ​ള​വ്​ മൂ​ന്നി​ൽ നി​ന്ന്​ അ​ഞ്ചു ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ക്കും. ജി.​എ​സ്.​ടി വെ​ബ്​​സൈ​റ്റി​ൽ​ത​ന്നെ വാ​യ്​​പാ​പേ​ക്ഷ ന​ൽ​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കും.
പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന ഇ​ന​ങ്ങ​ളി​ൽ മൂ​ന്നു ശ​ത​മാ​നം വ​നി​ത​ക​ൾ ന​ട​ത്തു​ന്ന ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളി​ൽ നി​ന്നാ​യി​രി​ക്ക​ണ​മെ​ന്ന്​ വ്യ​വ​സ്​​ഥ വെ​ച്ചു.
ചെ​റു​കി​ട-​ഇ​ട​ത്ത​ര​ക്കാ​ർ​ക്കാ​യി ഫാ​ർ​മ സ​മു​ച്ച​യ​ങ്ങ​ൾ. ഇ​ത്​ സ്​​ഥാ​പി​ക്കു​ന്ന​തി​​​െൻറ 70 ശ​ത​മാ​നം ചെ​ല​വ്​ കേ​ന്ദ്രം വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modidiwali giftLoansSmall Businesses
News Summary - Diwali Gift" For Small Businesses, PM Modi Launches 59-Minute Loans- India news
Next Story