Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ 403 മണ്ഡലങ്ങളിലും മത്സരിക്കും; ജൻ നീതിയെ പിന്തുണക്കണമെന്ന് ദിവ്യ മിത്തൽ

text_fields
bookmark_border
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ 403 മണ്ഡലങ്ങളിലും മത്സരിക്കും; ജൻ നീതിയെ പിന്തുണക്കണമെന്ന് ദിവ്യ മിത്തൽ
cancel

ലഖ്നോ: 2027 ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ ജൻ നീതി ഭാരത് മത്സരിക്കുമെന്ന് സിവിൽ സർവീസിൽ നിന്ന് രാജിവച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ. ഉത്തർപ്രദേശിലെ 403 മണ്ഡലങ്ങളിലും തന്റെ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുമെന്നും അവർ പ്രഖ്യാപിച്ചു. ശനിയാഴ്ച മിർസാപ്പൂരിലെ ചുനാറിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെയാണ് ദിവ്യ മിത്തലിന്റെ പ്രഖ്യാപനം.

ചുനാറിലും പാർട്ടി സ്ഥാനാർത്ഥിയെ നിർത്തുമെന്നും പിന്തുണക്കണമെന്നും പ്രദേശവാശികളോട് ദിവ്യ മിത്തൽ അഭ്യർത്ഥിച്ചു. "ഞങ്ങളുടെ പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ചുനാറിലും ഞങ്ങൾ ഒരു സ്ഥാനാർത്ഥിയെ നിർത്തും. ചുനാറിലെ ജനങ്ങളോട് ഞങ്ങളുടെ സ്ഥാനാർത്ഥിയെ പിന്തുണക്കണമെന്ന് ഇവിടത്തെ ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നിടത്തെല്ലാം 403 സീറ്റുകളിലും ഞങ്ങൾ സ്ഥാനാർത്ഥികളെ നിർത്തും."

പരിപാടിക്കെത്തിയ ദിവ്യ മിത്തൽ ഗുഹ്രാജ് നിഷാദ് പാർക്കിലെ നിഷാദ് രാജിന്റെ പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. പിന്നാലെ ജനങ്ങളുമായി സംവദിച്ച രാഷ്ട്രീയത്തിൽ വെറുതെ ഇടപെടുക എന്നതിലുപരി, ജനങ്ങളുടെ ഭരണം സ്ഥാപിക്കാനും ജനകീയ ഭരണം കൊണ്ടുവരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി." ജനങ്ങളുടെ ഭരണം സ്ഥാപിക്കാൻ വേണ്ടിയാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. നമുക്ക് രാഷ്ട്രീയം മാത്രമല്ല വേണ്ടത്, ജൻനീതിയാണ് ആവശ്യം," ദിവ്യ മിത്തൽ കൂട്ടിച്ചേർത്തു.

2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് മിത്തലിന്റെ ഈ പ്രഖ്യാപനം. പരിപാടിക്കിടെ തന്റെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പദ്ധതികൾ വ്യക്തമാക്കുന്ന ദിവ്യ മിത്തലിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ഉത്തർപ്രദേശ് കേഡറിലെ 2013 ബാച്ച് ഐ.എ.എസ് ഉദ്യോ​ഗസ്ഥയായിരുന്ന ദിവ്യ മിത്തൽ 13 വർഷത്തെ സേവനം അവസാനിപ്പിച്ച് ആഗസ്റ്റ് 30നാണ് സർവിസിൽ നിന്ന് രാജിവച്ചത്. സെപ്റ്റംബർ 15ന് രാജി കേന്ദ്രസർക്കാർ അംഗീകരിച്ചു. പിന്നാലെ അവർ തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ex-IAS Divya Mittal's party to contest all 403 seats in 2027 UP polls
Next Story