Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംബാനിക്ക്​ ആലിംഗനം;...

അംബാനിക്ക്​ ആലിംഗനം; കർഷകന്​ ഹസ്​തദാനം -വീണ്ടും മോദിയെ ട്രോളി ദിവ്യ VIDEO

text_fields
bookmark_border
അംബാനിക്ക്​ ആലിംഗനം; കർഷകന്​ ഹസ്​തദാനം -വീണ്ടും മോദിയെ ട്രോളി ദിവ്യ VIDEO
cancel

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ചതിന്​ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട കോണ്‍ഗ്രസ്​ നേതാവ്​ ദിവ്യ സ്പന്ദന(രമ്യ) വീണ്ടും മറ്റൊരു ​ട്രോളുമായി ഫേസ്​ബുക്കിൽ. മോദിക്കെതി​െ​ര വീഡിയോ ട്രോളുമായാണ്​ ദിവ്യ എത്തിയിരിക്കുന്നത്​.

കോർപറേറ്റ്​ മുതലാളിമാരായ അംബാനി, അദാനി എന്നിവരെ നെഞ്ചോട്​ ചേർക്കുന്ന മോദി കർഷകരെയും സ്​ത്രീ സുരക്ഷയെയും പൊതുജനങ്ങളെയും തള്ളിക്കളയുന്നതായാണ്​ വീഡിയോയിൽ കാണിച്ചിരിക്കുന്നത്​. വിദേശ യാത്ര, ജി.എസ്​.ടി, പെട്രോൾ വില, 15 ലക്ഷം ഡെപോസിറ്റ്​, എന്നിവയെ ഒക്കെ കണക്കിന് വീഡിയോയിൽ​ പരിഹസിക്കുന്നുണ്ട്​.

കോടികൾ അഴിമതി നടത്തി രാജ്യം വിട്ട നീരവ്​ മോദി, മെഹുൽ ചോക്​സി, വിജയ്​ മല്യ എന്നിവരെയും ദിവ്യ വീഡിയോയിൽ കളിയാക്കി. ആൾകൂട്ട കൊല ആസ്വദിക്കുന്നതായും ചിത്രീകരിച്ചിട്ടുണ്ട്​.

യു.പി പൊലീസാണ്​ പ്രധാനമന്ത്രിയെ കള്ളനെന്ന്​ വിളിച്ചതിന്​ ദിവ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന്​ കേസ്​ എടുത്തത്​​. എന്നാൽ ഇതിന് പിന്നാലെ മോദിയെ കള്ളനെന്ന് വിളിച്ച് വിണ്ടും ദിവ്യ രംഗത്തെത്തിയിരുന്നു.

ദിവ്യ സ്​പന്ദനയുടെ പോസ്റ്റ്​ വൻ വൈറലായതോടെ ബി.ജെ.പി കോൺ​ഗ്രസ്​ നേതൃത്വത്തിനെതിരെ തിരിഞ്ഞു. ശേഷം പാർട്ടി നേതൃത്വവുമായി അഭിപ്രായ ഭിന്നതയെ തുടർന്ന് കോൺഗ്രസിന്‍റെ സമൂഹ മാധ്യമ വിഭാഗം മേധാവി സ്ഥാനം ദിവ്യ സ്പന്ദന രാജിവച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അതെല്ലാം അവർ നിഷേധിച്ചു. അത്​ വെറും ഗോസിപ്പുകൾ മാത്രമാണെന്നും ആളുകൾക്ക്​ ഇത്തരം വാർത്തകളോട്​ മാത്രമാണ്​ താൽപര്യമെന്നും​ ദിവ്യ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trollmalayalam newsDivya SpandanaTROLL MODI
News Summary - DIVYA AGAIN TROLLED PM MODI-INDIA NEWS
Next Story