വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് വിവാഹസമയത്ത് ഭർത്താവിന് നൽകിയ സ്വത്തും ആഭരണങ്ങളും തിരികെ ലഭിക്കാൻ അർഹതയുണ്ട് -സുപ്രീം കോടതി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: വിവാഹമോചിതയായ മുസ്‌ലിം വനിതക്ക്, വിവാഹ സമയത്ത് ഭർത്താവിന് നൽകിയ സ്വത്തും സ്വർണാഭരണങ്ങളും തിരികെ ലഭിക്കാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി. വിവാഹമോചനം നേടുന്ന മുസ്‌ലിം സ്ത്രീയുടെ അവകാശ സംരക്ഷണം സംബന്ധിച്ച 1986 ലെ നിയമത്തിന് കീഴിലാണ് ഈ അവകാശം വരിക. ഈ അവകാശം നിരോധിച്ചുകൊണ്ടുള്ള കൽക്കട്ട ഹൈകോടതിയുടെ ഉത്തരവ് ജസ്റ്റിസുമാരായ സഞ്ജയ് കാരോളും എസ്. കോടീശ്വർ സിങ്ങും അടങ്ങിയ ബെഞ്ച് റദ്ദാക്കി.
വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ഏഴ് ലക്ഷം രൂപയും സ്വർണാഭരണങ്ങളും തിരകെ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലായിരുന്നു കൽക്കട്ട ഹൈകോടതിയുടെ ഉത്തരവ്. വിവാഹ രജിസ്റ്ററിലെ വിവരവും യുവതിയുടെ പിതാവിന്‍റെ മൊഴിയും തമ്മിൽ പൊരുത്തക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം കോടതി നിരസിച്ചത്.
2005 ൽ വിവാഹിതയായി 2011 ൽ വിവാഹമോചനം നേടിയ സ്ത്രീയാണ് കോടതിയെ സമീപിച്ചത്. പണമായും സ്വർണമായും ഭർത്താവിന് 17.67 ലക്ഷം രൂപ നൽകിയിതായാണ് വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. എന്നാൽ ഇത് ആർക്ക് കൊടുത്തു എന്നത് രജിസ്റ്റരിൽ രേഖപ്പെടുത്തിയിട്ടില്ലെന്നാ രജിസ്ട്രാർ പറഞ്ഞത്. അത് ചൂണ്ടിക്കാട്ടിയാണ് കൽക്കട്ട ഹൈക്കോടതി ആലശ്യം തള്ളിയത്.
എന്നാൽ വിവാഹ സമയത്ത് വരന് കൈമാറുന്ന തുക സ്ത്രീെയുടെ ഭാവി സുരക്ഷിതമാക്കാനായി ഉദ്ദേശിച്ചുള്ളതാണെന്ന് 1986 ലെ നിയമത്തിലെ 3(1)(ഡി) വ്യക്തമാക്കുന്നുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

