വിഭജന രാഷ്ട്രീയം തള്ളിക്കളയണം -ജമാഅത്തെ ഇസ്ലാമി
text_fieldsന്യൂഡൽഹി: നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാർ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കണമെന്നും വിഭജന രാഷ്ട്രീയം തള്ളിക്കളയണമെന്നും ജമാഅത്തെ ഇസ്ലാമി. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതും ക്ഷേമത്തിനും, നീതിയുക്തമായ സാമൂഹിക ക്രമം കെട്ടിപ്പടുക്കുന്നതിനും പ്രതിജ്ഞാബദ്ധരായ സ്ഥാനാർഥികളെ പിന്തുണക്കണം. തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ജനകീയ വിഷയങ്ങൾ ചർച്ചയാകണമെന്നും സംഘടനാ ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷൻ പ്രഫ. സലീം എന്‍ജിനീയർ പറഞ്ഞു. വിഭജന രാഷ്ട്രീയം നടത്തുന്നവരെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനകളുടെ ആസ്തികളിൽ നിയന്ത്രണം ഏറ്റെടുക്കാനുള്ള എഫ്.സി.ആർ.എ നിയമഭേദഗതി കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് വാർത്തസമ്മേളനത്തിൽ സംസാരിച്ച എസ്. അമീനുൽ ഹസൻ വ്യക്തമാക്കി. പുതിയ നിർദേശങ്ങൾ സന്നദ്ധ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ ഹനിക്കും. വിദേശ ധനസഹായത്തോടെ നിർമിച്ച സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം ഭരണകൂടത്തിന് ഏറ്റെടുക്കാൻ അധികാരം നൽകുന്ന വ്യവസ്ഥ ജനാധിപത്യവിരുദ്ധമാണ്. ഇത് സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

