Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Diu parasailing ride turns disastrous for Gujarat couple
cancel
Homechevron_rightNewschevron_rightIndiachevron_rightപാരാസെയ്​ലിങ്ങിനിടെ...

പാരാസെയ്​ലിങ്ങിനിടെ ബോട്ടിൽ ബന്ധിച്ചിരുന്ന കയർ ​പൊട്ടി ദമ്പതികൾ കടലിൽ പതിച്ചു

text_fields
bookmark_border

രാജ്​കോട്ട്​: സാഹസികത ഇഷ്​ടമില്ലാത്തവർ കുറവാണ്​. കടലും മലയുമെല്ലാം സാഹസികതക്കായി ഇവർ തെരഞ്ഞെടുക്കും. അത്തരത്തിൽ ദിയു ബീച്ചിലെത്തി പാരസെയ്​ലിങ്​ ആസ്വദിച്ച ദമ്പതികൾക്ക്​ സംഭവിച്ച അപകടമാണ്​ ഇ​േപ്പാൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

ഗുജറാത്തിലെ ജുനഗഡ്​​ താലൂക്കിലെ ആരോഗ്യപ്രവർത്തകനായ അജിത്​ കത്താഡും അധ്യാപികയായ ഭാര്യ സരളയുമാണ്​ ഞായറാഴ്ച രാവിലെ ദിയുവിലെ നാഗോവ ബീച്ചിലെത്തിയത്​. റെയ്​ഡ്​ ആസ്വദിച്ച്​ ഒരു മിനിറ്റിനകം ഇരുവർക്കും അപകടം സംഭവിക്കുകയായിരുന്നു. പാരസെയ്​ലിങ്ങിനായി തെരഞ്ഞെടുത്ത കയർ പൊട്ടി​ പാരച്യൂട്ടിലായിരുന്ന ദമ്പതികൾ കടലിൽ​ പതിക്കുകയായിരുന്നു. ലൈഫ്​ ജാക്കറ്റ്​ ധരിച്ചിരുന്ന ഇരുവർക്കും മുകളിലേക്ക്​ ഭീമൻ പാരച്യുട്ടും പതിച്ചു.

ദമ്പതികൾ പറന്നുയരുന്ന വിഡിയോ ബോട്ടിൽനിന്ന്​ അജിത്തിന്‍റെ സഹോദരൻ പകർത്തുന്നുണ്ടായിരുന്നു. ഉയരത്തിലെത്തിയ ദമ്പതികൾ നിലതെറ്റി താ​േഴക്ക്​ പതിച്ചതോടെ സഹോദരന്​ അലറിക്കരഞ്ഞു.

'ഞാൻ വിഡിയോ പകർത്തിക്കൊണ്ടിരിക്കുകയായിരുന്നു. കയർ പൊട്ടിയതോടെ ഇനി എന്താണ്​ സംഭവിക്കുകയെന്ന്​ അറിയില്ലായിരുന്നു. ഉയരത്തിൽനിന്ന്​ സഹോദരനും ഭാര്യയും താഴേക്ക്​ പതിക്കുന്നത്​ കാണാൻ മാത്രം കഴിഞ്ഞു. നിസ്സഹായനായി നോക്കി നിൽക്കാനാണ്​ ആ സമയം കഴിഞ്ഞത്​' -സ​േഹാദരൻ പറഞ്ഞു.

ആദ്യമായാണ്​ പാരാസെയ്​ലിങ്ങിൽ ഇവിടെ ഇത്തരം അപകടം സംഭവിക്കുന്നതെന്ന്​ ​ഉടമ മോഹൻ ലക്ഷ്​മൺ പറഞ്ഞു. ഞായറാഴ്ചയിലുണ്ടായിരുന്ന കനത്ത കാറ്റിനെ തുടർന്നാകാം അപകടമുണ്ടായതെന്നും മോഹൻ പറഞ്ഞു.

ബോട്ടുമായി ബന്ധിപ്പിച്ചിരുന്ന കയർ ദ്രവിച്ചതായിരുന്നുവെന്ന്​ രാകേഷ്​ പറഞ്ഞു. ഇരുവരുടെയും ഭാരം താങ്ങാൻ കഴിയാതെ വന്നതോടെ കയർ പൊട്ടിവീഴുകയായിരുന്നു. കയറിന്​ എന്തെങ്കിലും ബലക്കുറവുണ്ടെങ്കിൽ മുകളിലേക്ക്​ ഉയരില്ലെന്നായിരുന്നു അവരുടെ വാദം. അതിനാൽ തന്നെ പൊട്ടിവീഴില്ലെന്ന്​ അവർ ഉറപ്പ്​ നൽകുകയും ചെയ്​തിരുന്നു -രാകേഷ്​ പറഞ്ഞു.

അപകടത്തിന്‍റെ ഞെട്ടലിൽനിന്ന്​ സരള ഇതുവരെ മോചിതയായിട്ടില്ല. എന്താണ്​ സംഭവിച്ചതെന്ന്​ ഞങ്ങൾക്ക്​ ആദ്യം മനസിലായില്ല. പിന്നീട്​ ഞങ്ങൾക്ക്​ കയർ പൊട്ടിയെന്ന് മനസിലായി. കരയിലാണോ കടലിലാണോ പതിക്കുകയെന്ന കാര്യം വ്യക്തമായിരുന്നില്ല -രാകേഷ്​ പറഞ്ഞു.

ദമ്പതികളുടെ രണ്ടുകുട്ടികളും ബോട്ടിലുണ്ടായിരുന്നു. അവർക്ക്​ ലൈഫ്​ ജാക്കറ്റ്​ പോലും നൽകാൻ നൽകാൻ തയാറായില്ലെന്നും അവർ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parasailing accidentParasailing
News Summary - Diu parasailing ride turns disastrous for Gujarat couple
Next Story