സർക്കാറിന്റെ പൊതു പോർട്ടലിൽ മോശം പരാമർശം ലഭിച്ച 35 സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം ജില്ല മജിസ്ട്രേറ്റ് തടഞ്ഞു
text_fieldsപ്രതീകാത്മക ചിത്രം
ഉത്തർപ്രദേശ്: പൊതു പോർട്ടലിൽ ലഭിച്ച മോശം പരാമർശങ്ങൾ കാരണം ഗാസിയാബാദിലെ 35 സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവെച്ചു. സെപ്റ്റംബറിൽ ഓൺലൈൻ പൊതു പ്ലാറ്റ്‌ഫോമായ ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസൽ സിസ്റ്റത്തിൽ (ഐ.ജി.ആർ.എസ്) ലഭിച്ച മോശം പരാമർശങ്ങൾ കാരണം ഗാസിയാബാദിലെ 35 സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ലഭിക്കില്ലെന്ന് ഉദ്യോഗസ്ഥർ വ്യാഴാഴ്ച പറഞ്ഞു.
ഐ.ജി.ആർ.എസിലെ പരാതികൾ പരിഹരിക്കുന്നതിൽ വേഗം കുറവായിരുന്നവരും സെപ്റ്റംബർ മാസത്തിൽ മോശം പരാമർശങ്ങൾ ലഭിച്ചവരുമായ ഉദ്യോഗസ്ഥരുടെ ശമ്പളമാണ് ജില്ല മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ മന്ദർ തടഞ്ഞുവെച്ചതെന്ന് എന്ന് അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് (എൽഎ) വിവേക് മിശ്ര പറഞ്ഞു.
ഐ.ജി.ആർ.എസിൽ രജിസ്റ്റർ ചെയ്യപ്പെട്ട പരാതികളിൽ കൃത്യസമയത്ത് ഇടപെട്ട് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും, പരാതികളിൽ പരാതിക്കാരന് തൃപ്തിയാവണമെന്നും ജില്ല മജിസ്ട്രേറ്റ് അറിയിച്ചു. സെപ്റ്റംബറിൽ പരാതികളിൽ തീർപ്പാക്കാതെ വൈകിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഓരോ ഉദ്യോഗസ്ഥർക്കും അവരുടെ വിഭാഗങ്ങിൽ ലഭിക്കുന്ന പരാതികളുടെ തീർപ്പനുസരിച്ച് പരാതിക്കാരൻ നൽകുന്ന മികച്ച അഭിപ്രായങ്ങളെ വിലയിരുത്തുമെന്നും മജിസ്ട്രേറ്റ് അറിയിച്ചു. മോശം അഭിപ്രായങ്ങൾ ലഭിക്കുന്ന ഉദ്യേഗസ്ഥർക്ക് പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള സഹായങ്ങൾ നൽകുമെന്നും അറിയിച്ചു.
സർക്കാർ ഉദ്യോഗസ്ഥർക്ക് കൃത്യമായ മാർഗനിർദേശങ്ങളാണ് ജില്ല മജിസ്ട്രേറ്റ് എഴുതി നൽകിയിരിക്കുന്നത്. ജോലിയിൽ അശ്രദ്ധപുലർത്തുകയും കൃത്യസമയത്ത് പരാതികൾക്ക് പരിഹാരം നൽകാതിരിക്കുകയും ചെയ്യുന്നത് സർക്കാർ പദ്ധതികൾക്ക് എതിരാണ്. ജില്ലയുടെ IGR റാങ്കിങ് മുൻഗണനാടിസ്ഥാനത്തിൽ സർക്കാർ തുടർച്ചയായി അവലോകനം ചെയ്തുവരികയാണ്. ജില്ലയുടെ IGR റാങ്കിങ്ങിനെ ബാധിക്കുന്ന മേൽപറഞ്ഞ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ഖേദകരമാണ്. സർക്കാറിന്റെ പ്രവർത്തനത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ മോശം പരാമർശങ്ങൾ ലഭിച്ചാൽ നടപടി ഉറപ്പാണെന്ന് ജില്ല മജിസ്ട്രേറ്റ് മന്ദാർ റിപ്പോർട്ടിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

