Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
District collector slaps youth, smashes his phone for violating lockdown in Chhattisgarh
cancel
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗണിൽ മരുന്ന്​...

ലോക്​ഡൗണിൽ മരുന്ന്​ വാങ്ങാൻ പുറത്തിറങ്ങിയ യുവാവിന്​ ജില്ല കലക്​ടറുടെ നേതൃത്വത്തിൽ ക്രൂരമർദനം; വിഡിയോ പുറത്ത്​

text_fields
bookmark_border

റായ്​പുർ: ഛത്തീസ്​ഗഡിൽ ലോക്​ഡൗൺ തുടരുന്നതിനിടെ​ മരുന്ന്​ വാങ്ങാൻ പുറത്തിറങ്ങിയ യുവാവിന്​ ജില്ല കലക്​ടറുടെയും പൊലീസി​െൻറയും ക്രൂരമർദനം. സംഭവത്തി​െൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

ജില്ല കലക്​ടർ മർദ്ദിക്കുന്നതി​നൊപ്പം പൊലീസുകാർക്ക്​ അടിക്കാനും യുവാവിനെതിരെ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യാനും നിർദേശം നൽകുകയായിരുന്നു. സംഭവത്തി​െൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

സൂരജ്​പുർ ജില്ലയിലാണ്​ സംഭവം. ജില്ല കലക്​ടർ രൺബീർ ശർമയുടെ നേതൃത്വത്തിലായിരുന്നു മർദനം. യുവാവി​െൻറ ഫോൺ കലക്​ടർ പിടിച്ചുവാങ്ങുന്നതും നിലത്തേക്ക്​ എറിയുന്നതും മർദിക്കുന്നതും വിഡിയോയിൽ കാണാം. യുവാവിനെ ക്രൂരമായി മർദിക്കുന്നതിനിടെ ചില പേപ്പറുകൾ കലക്​ടറെ കാണിക്കുന്നതും എന്തിനാണ്​ പുറത്തിറങ്ങിയതെന്ന് യുവാവ്​​ വിളിച്ചുപറയുന്നതും വിഡിയോയിലുണ്ട്​.

എന്നാൽ അതൊന്നും വകവെക്കാതെ പൊലീസിനോട്​ അടിക്കാൻ ആവശ്യപ്പെടുകയും എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു കലക്​ടർ. പിന്നീടും മർദനം തുടരുകയും യുവാവിനെ വാഹനത്തിൽ കയറ്റികൊണ്ടുപോകുന്നതും വിഡിയോയിൽ കാണാം.

ജില്ല കലക്​ടറുടെ നേതൃത്വത്തിൽ ഇത്തരം അക്രമ സംഭവങ്ങൾ നടത്തുന്നതിനെതിരെ നിരവധി പേർ രംഗത്തെത്തി. ജില്ല കലക്​ടറുടെ നടപടി നിന്ദ്യവും അയോഗ്യത കൽപ്പിക്കാവുന്നതുമാ​ണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇൻറർ സ്​റ്റേറ്റ്​ കൗൺസൽ സെക്രട്ടറിയറ്റ്​ സെക്രട്ടറി സഞ്​ജീവ്​ ഗുപ്​ത പറഞ്ഞു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട്​ ഛത്തീസ്​ഗഡ്​ ചീഫ്​ സെക്രട്ടറിക്ക്​ കത്തയച്ചതായും അ​ദ്ദേഹം പറഞ്ഞു. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന്​ ചീഫ്​ സെക്രട്ടറി മറുപടി നൽകുകയും ചെയ്​തു.

അതേസമയം, അക്രമത്തിന്​ ഇരയായത്​ പ്രായപൂർത്തിയാകാത്ത യുവാവ്​ അല്ലെന്നും 23കാരനാണെന്നും അതിവേഗതയിൽ ബൈക്ക്​ ഒാടിച്ച്​ വന്നതിനുമാണ്​ ചോദ്യം ചെയ്​തതെന്നുമായിരുന്നു കലക്​ടറുടെ പ്രതികരണം. കൂടാതെ ലോക്​ഡൗണിൽ പുറത്തിറങ്ങുന്നതിന്​ മതിയായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാൻ ഇല്ലായിരുന്നുവെന്നും പുറത്തിറങ്ങിയതിനെക്കുറിച്ച്​ രണ്ടുതവണ വ്യത്യസ്​ത ഉത്തരങ്ങളാണ്​ നൽകിയതെന്നും കലക്​ടർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChhattisgarhDistrict collectorViral VideolockdownLockdown Violation
News Summary - District collector slaps youth, smashes his phone for 'violating' lockdown in Chhattisgarh
Next Story