Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിജെപിയിൽ ചേർന്ന സ്വതന്ത്ര എംഎൽസിമാരെ അയോഗ്യരാക്കണം; പ്രശാന്ത് കിഷോറിന്റെ പാർട്ടി പരാതി നൽകി

text_fields
bookmark_border
Prashant Kishor
cancel
camera_alt

പ്രശാന്ത് കിഷോർ

പാട്ന: ബിജെപിയിൽ ചേർന്ന രണ്ട് സ്വതന്ത്ര എംഎൽസിമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി, ബിഹാർ ലജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ രാം ബച്ചൻ റായിക്ക് ഔദ്യോഗികമായി പരാതി നൽകി.

തിർഹട്ട് ഗ്രാജുവേറ്റ്സ് മണ്ഡലത്തിൽ നിന്ന് വിജയിച്ച ബൻസിധർ ബ്രജ്‌വാസി, സാരൺ ടീച്ചേഴ്സ് മണ്ഡലത്തിൽ നിന്ന് വിജയിച്ച രാഹുൽ രാജ് എന്നിവരെ അയോഗ്യരാക്കണമെന്നാണ് ജൻ സുരാജ് ആവശ്യപ്പെട്ടിരിക്കുന്നത്. ജെഡിയു സ്ഥാനാർഥികളെ പരാജയപ്പെടുത്തി സ്വതന്ത്രരായി വിജയിച്ച ഇവർ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 72 മണിക്കൂറിനുള്ളിൽ ബിജെപിയിൽ ചേരുകയായിരുന്നു.

ഇന്ത്യൻ ഭരണഘടനയുടെ 191ാം വകുപ്പും പത്താം ഷെഡ്യൂളിലെ കൂറുമാറ്റ നിരോധന നിയമവും ഇവർ ലംഘിച്ചതായി ജൻ സുരാജ് പ്രതിനിധി സംഘം കൗൺസിൽ ചെയർമാന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചു. ഇവർ സ്വതന്ത്രരായി മത്സരിച്ചപ്പോൾ നൽകിയ സത്യവാങ്മൂലങ്ങളും, ബിജെപി ഓഫീസിൽ വെച്ച് പാർട്ടി അംഗത്വം സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും തെളിവായി പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. മുൻ എംഎൽസിമാരായ കിഷോർ കുമാർ മുണ്ണ, റാംബലി സിംഗ് ചന്ദ്രവൻഷി, അഭിഭാഷകൻ പാർത്ഥ സാരഥി എന്നിവരടങ്ങുന്ന സംഘമാണ് ചെയർമാനെ കണ്ടത്.

രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന്, തങ്ങൾ പാർട്ടിയിൽ ചേർന്നതല്ലെന്നും ഭരണകക്ഷിക്ക് പിന്തുണ പ്രഖ്യാപിച്ചതാണെന്നുമാണ് ബിജെപിയും എംഎൽസിമാരും പിന്നീട് വാദിച്ചതെങ്കിലും, പ്രതിപക്ഷമായ ആർജെഡിയും ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവ് പ്രകാരം മൂന്ന് മാസത്തിനകം കൗൺസിൽ ചെയർമാൻ ഈ വിഷയത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ, നേരിട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജൻ സുരാജ് ദേശീയ വക്താവ് കുമാർ സൗരഭും മറ്റ് നേതാക്കളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Disqualify independent MLCs who joined BJP; Prashant Kishor's party files complaint
Next Story