രാഹുൽ ഗാന്ധിയുടെ അയോഗ്യത: ജയിൽ നിറക്കാൻ കോൺഗ്രസ്
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് അയോഗ്യത കല്പിച്ച നടപടിക്കും അദാനി വിഷയത്തിൽ ജെ.പി.സി അന്വേഷണമില്ലെന്ന സർക്കാർ നിലപാടിനുമെതിരെ ഒരു മാസം നീളുന്ന ദേശവ്യാപക സമര പരിപാടികൾ പ്രഖ്യാപിച്ച് കോൺഗ്രസ്.
ബ്ലോക്ക് മുതൽ ദേശീയതലം വരെ ജയ് ഭാരത് മഹാ സത്യഗ്രഹം അടക്കമുള്ള പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. ഏപ്രിൽ 15 മുതൽ 30 വരെ ജയിൽ നിറക്കൽ സമരം സംഘടിപ്പിക്കും. രാഹുൽ ഗാന്ധിക്കെതിരായ നടപടികളിൽ പ്രതിഷേധിച്ച് ഒരു മാസത്തെ ജയ്ഭാരത് സത്യഗ്രഹ അടക്കം ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ സമരപരിപാടികൾ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാക്ക, ന്യൂനപക്ഷ സെല്ലുകളുടെ നേതൃത്വത്തിൽ അംബേദ്കർ, ഗാന്ധി പ്രതിമകൾക്കു മുന്നിൽ ഏപ്രിൽ മൂന്നു മുതൽ പ്രതിഷേധ പരിപാടികൾ ദേശവ്യാപകമായി നടക്കും. ഏപ്രിൽ മൂന്നിന് പ്രധാനമന്ത്രിക്ക് വിവിധ ചോദ്യങ്ങൾ ഉന്നയിച്ച് പതിനായിരങ്ങൾ പോസ്റ്റ് കാർഡ് അയക്കുന്ന പരിപാടി സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.
ഇതിനിടെ, ഏപ്രിൽ അഞ്ചിന് കർണാടകത്തിലെ കോലാർ സന്ദർശിക്കാൻ ഒരുങ്ങുകയാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്‍റെ എം.പി സ്ഥാനത്തിന് അയോഗ്യത കല്പിക്കുന്നതിലേക്ക് നയിച്ച അപകീർത്തി കേസ് കോലാർ പ്രസംഗത്തിന്‍റെ പേരിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

