Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരുവിലിറങ്ങി...

തെരുവിലിറങ്ങി മുന്നിൽനിന്ന്​ മമത

text_fields
bookmark_border
തെരുവിലിറങ്ങി മുന്നിൽനിന്ന്​ മമത
cancel

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വപ്പട്ടികക്കുമെതി​രെയുള്ള പ്രക്ഷോഭത്തെ റോഡിലിറങ്ങി മുന്നിൽനിന്ന്​ നയിച്ച്​ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. റെഡ്​ റോഡിൽനിന്ന്​ രവീന്ദ്ര നാഥ്​ ടാഗോറി​​െൻറ വസതിയായ ജൊറസാ​ങ്കോ താക്കൂർ ബാരി വരെ മഹാറാലി നയിച്ചാണ്​ മമത കരുത്ത്​ തെളിയിച്ചത്​. ‘ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം ബംഗാളിൽ പൗരത്വ ​ഭേദഗതി നിയമമോ ദേശീയ പൗരത്വപ്പട്ടികയോ നടപ്പാക്കില്ല. എ​​െൻറ സർക്കാറിനെ പിരിച്ചുവിട്ടാലും എന്നെ ജയിലിട്ടാലും ഈ കരിനിയമം നടപ്പാക്കില്ല. നിയമം പിൻവലിക്കുന്നതുവരെ ജനാധിപത്യ പ്രക്ഷോഭം തുടരും’ മമത പ്രഖ്യാപിച്ചു.

ബി.ജെ.പിക്കും ബംഗാളിലെ മുസ്​ലിംകളുടെ സുഹൃത്തുക്കൾ എന്ന വ്യാജേന നുഴഞ്ഞുകയറുന്നവർക്കും എതിരെ രൂക്ഷ വിമർശനമായിരുന്നു മമതയുടെ പ്രസംഗത്തിലുടനീളം. ബംഗാളിൽ സംഘർഷമുണ്ടാക്കുന്നതിന്​ ബി.ജെ.പിയുടെ അച്ചാരം വാങ്ങി ചില വ്യക്തികൾ പ്രവർത്തിക്കുകയാണ്​. ബംഗാളിലെ മുസ്​ലിംകളുടെ സുഹൃത്തുക്കൾ എന്ന വ്യാജേന നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവർ ബി.ജെ.പിയു​െട അടുപ്പക്കാരാണെന്നും തൃണമ​ൂൽ കോൺഗ്രസ്​ നേതാവ്​ പറഞ്ഞു. ഡൽഹി ജാമിഅ മില്ലിയയിലെ പൊലീസ്​ നടപടിയെ അപലപിച്ച മമത, മറ്റുള്ളവരെ ക്രമസമാധാനത്തെ കുറിച്ച്​ പഠിപ്പിക്കുംമുമ്പ് ബി.ജെ.പി ഭരിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അവസ്ഥയെക്കുറിച്ച്​ ബോധം വേണമെന്നും ഓർമിപ്പിച്ചു.

അതേസമയം, മഹാറാലി നടത്തിയ മമതക്കെതിരെ ഗവർണർ ജഗ്​ദീപ്​ ധവൻകർ രംഗത്തെത്തി. ഭരണഘടന വിരുദ്ധവും ​പ്രകോപനപരവുമായ നടപടികളിൽനിന്ന്​ മുഖ്യമന്ത്രി വിട്ടുനിൽക്കുകയും മൂന്ന്​ ദിവസമായി സംഘർഷാവസ്ഥ നിലനിൽക്കുന്ന സംസ്ഥാനത്ത്​ ക്രമസമാധാന പാലനം ഉറപ്പുവരുത്താൻ ശ്രമിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeeindia newsCitizenship Amendment ActBengal Government
News Summary - "Dismiss My Government": Mamata Banerjee's Dare Over Citizenship Act - India news
Next Story