Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Disha Ravi
cancel
Homechevron_rightNewschevron_rightIndiachevron_right'ഡൽഹി പൊലീസ്​ അന്വേഷണ...

'ഡൽഹി പൊലീസ്​ അന്വേഷണ വിവരങ്ങൾ ചോർത്തുന്നത്​ തടയണം'; ഹൈകോടതിയെ സമീപിച്ച്​ ദിഷ രവി

text_fields
bookmark_border

ന്യൂഡൽഹി: ടൂൾ കിറ്റ്​ കേസിലെ അന്വേഷണ വിവരങ്ങൾ ഡൽഹി ​െപാലീസ്​ മാധ്യമങ്ങൾക്ക്​ ചോർത്തുന്നത്​ തടയണമെന്ന്​ ആവശ്യപ്പെട്ട്​ ​ഡൽഹി ഹൈകോടതിയെ സമീപിച്ച്​ അറസ്റ്റിലായ ബംഗളൂരു പരിസ്​ഥിതി പ്രവർത്തക ദിഷ രവി. സ്വകാര്യ ചാറ്റുകൾ പുറത്തുവന്നതിന്​ പിന്നാലെയാണ്​ നീക്കം. തന്‍റെ വാട്​സ്​ആപ്​ ചാറ്റുകളുടെ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ സ്വകാര്യ ചാനലുകൾക്ക്​ വിലക്ക്​ ഏർപ്പെടുത്തണമെന്നും ഹരജിയിൽ പറയുന്നു.

സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ട ന്യൂസ്​ 18, ഇന്ത്യ ടുഡെ, ടൈംസ്​ നൗ ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദിഷ ഹരജിയിൽ ആവശ്യപ്പെട്ടു. സ്വകാര്യത അവകാശം ലംഘിച്ചതിന്‍റെ ​േപരിൽ നടപടി എടുക്കണമെന്നാണ്​ ആവശ്യം. എന്നാൽ ആരോപണം സോളിസിറ്റർ ജനറൽ തുഷാർ മെഹ്​ത നിഷേധിച്ചു. പൊലീസിന്‍റെ ഭാഗത്തുനിന്ന്​ വിവരങ്ങൾ ചോർന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.

ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ നഷ്​ടപ്പെടുത്തുന്നതാണ്​ ടൂൾ കിറ്റ്​ എന്നായിരുന്നു പൊലീസിന്‍റെ ആരോപണം. സ്വീഡിഷ്​ കാലാവസ്​ഥ പ്രവർത്തകയായ ​ഗ്രെറ്റ തുൻബർഗ്​ ട്വിറ്ററിൽ പങ്കുവെച്ച ടൂൾകിറ്റുമായി ബന്ധപ്പെട്ടാണ്​ അ​േന്വഷണം. കേസിൽ അറസ്റ്റിലായ ആദ്യ വ്യക്തിയാണ്​ ദിഷ.

ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് അ​ന്താ​രാ​ഷ്​​​ട്ര പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ഗ്രെ​റ്റ തു​ൻ​ബ​ർ​ഗ് ട്വീ​റ്റ് െച​യ്ത ടൂ​ൾ കി​റ്റു​മാ​യി (ഗൂ​ഗ്​​ൾ ഡോ​ക്യു​മെൻറ്) ബ​ന്ധ​പ്പെ​ട്ട് ഫെ​ബ്രു​വ​രി നാ​ലി​നാ​ണ് ഡ​ൽ​ഹി പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ​ചെ​യ്​​ത​ത​ത്.

ഫ്രൈ​ഡേ ഫോ​ർ ഫ്യൂ​ച്ച​ർ കാ​മ്പ​യിെൻറ ഇ​ന്ത്യ​യി​ലെ സ്ഥാ​പ​ക പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ളാ​യ ദി​ഷ ര​വി​യെ (21) ബം​ഗ​ളൂ​രു​വി​ലെ സൊ​ല​ദേ​വ​ന​ഹ​ള്ളി​യി​ലെ വീ​ട്ടി​ൽ​നി​ന്നാണ് കഴിഞ്ഞയാഴ്ച ഡ​ൽ​ഹി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച് അ​റ​സ്​​റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഗ്രെ​റ്റ ട്വീ​റ്റ് െച​യ്ത ടൂ​ൾ കി​റ്റി​ന് പി​ന്നി​ൽ ഇ​ന്ത്യ​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് വാ​ദം.

ദി​ഷ ര​വി ബം​ഗ​ളൂ​രു മൗ​ണ്ട് കാ​ർ​മ​ൽ വ​നി​ത കോ​ള​ജി​ൽ​നി​ന്ന്​ ബി​രു​ദം നേ​ടി​യ ശേ​ഷം സ​സ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഭ​ക്ഷ​ണം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​യി​ലെ മാ​നേ​ജ​റാ​ണ്. രാ​ജ്യ​ദ്രോ​ഹം, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, വി​ദ്വേ​ഷ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ദി​ഷ ര​വി​യെ ഡ​ൽ​ഹി പ​ട്യാ​ല കോ​ട​തി അ​ഞ്ചു ദി​വ​സ​ത്തെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. ടൂ​ൾ കി​റ്റ് ഉ​ണ്ടാ​ക്കി​യ​ത് താ​ന​ല്ലെ​ന്നും ര​ണ്ടു വ​രി മാ​ത്ര​മാ​ണ് എ​ഡി​റ്റ് ചെ​യ്ത​തെ​ന്നും ക​ർ​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു ഉ​ദ്ദേ​ശ്യ​മെ​ന്നും ദി​ഷ കോ​ട​തി​യെ അ​റി​യി​ച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi High Courttoolkit casedisha ravi
News Summary - Disha Ravi moved the Delhi High Court seeking directions to the police to not leak investigation material
Next Story