Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദേശ യാത്ര: മോദിയെ...

വിദേശ യാത്ര: മോദിയെ അനുഗമിക്കുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്തണം

text_fields
bookmark_border
വിദേശ യാത്ര: മോദിയെ അനുഗമിക്കുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്തണം
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തു​ന്ന വി​ദേ​ശ യാ​ത്ര​ക​ളി​ൽ അ​നു​ഗ​മി​ക്കു​ന്ന  പ്ര​തി​നി​ധി​സം​ഘ​ത്തി​​​െൻറ പേ​രു​വി​വ​ര​ങ്ങ​ൾ ​വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ ആ​ർ.​കെ. മ​ഥൂ​ർ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​നോ​ട്​​​ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശ​സു​ര​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഇൗ ​പേ​രു​ക​ൾ പു​റ​ത്തു​വി​ടാ​നാ​​വി​ല്ലെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ഒാ​ഫി​സി​​​െൻറ ​മ​റു​പ​ടി മ​ഥൂ​ർ നി​ര​സി​ച്ചു. 

പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം സ​ഞ്ച​രി​ച്ച സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത വ്യ​ക്​​തി​ക​ളു​ടെ പേ​രോ പ​ട്ടി​ക​യോ അ​പ്പ​ല​റ്റ്​ അ​തോ​റി​റ്റി മു​മ്പാ​കെ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ്​ ക​മീ​ഷ​​​െൻറ നി​രീ​ക്ഷ​ണം.  
വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടും ത​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നീ​ര​ജ്​ ശ​ർ​മ, അ​യ്യൂ​ബ്​ അ​ലി എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ്​ ഉ​ത്ത​ര​വ്.
പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പ​മു​ള്ള സ്വ​കാ​ര്യ വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ സി.​ഇ.​ഒ​മാ​ർ, ഉ​ട​മ​ക​ൾ, പ​ങ്കാ​ളി​ക​ൾ, സ്വ​കാ​ര്യ വ്യ​വ​സാ​യ ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​ന്നി​വ​രെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ളാ​ണ്​ നീ​ര​ജ്​ ശ​ർ​മ തേ​ടി​യ​ത്. 
മോ​ദി​യു​ടെ വ​സ​തി​ക്കും ഒാ​ഫി​സി​നു​മാ​യി മാ​സംേ​താ​റും ചെ​ല​വ​ഴി​ക്കു​ന്ന തു​ക, ഒാ​ഫി​സി​ലും വ​സ​തി​യി​ലും മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം, മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന പൊ​തു പ​രി​പാ​ടി​ക​ളു​ടെ എ​ണ്ണം തു​ട​ങ്ങി​യ​വ​യാ​ണ് അ​ലി ​തേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiDiscloseEntourageForeign Visits
News Summary - Disclose Names Of PM's Entourage On Foreign Visits- India news
Next Story