ദുരിതബാധിതർക്ക് ആശ്വാസം പകരാൻ സുപ്രീംകോടതി ജഡ്ജിയും
text_fieldsന്യൂഡൽഹി: പ്രളയം വിതച്ച കെടുതിയിലമർന്ന കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാൻ ഡൽഹിയിലെ സുമനസ്സുകൾ സമാഹരിച്ച വിഭവങ്ങൾ തരംതിരിക്കാനും അടുക്കിവെക്കാനും സുപ്രീംകോടതി ജഡ്ജിയും. മലയാളിയായ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫാണ് സുപ്രീംകോടതിക്ക് മുന്നിലെ ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിലൊരുക്കിയ കലക്ഷൻ കേന്ദ്രത്തിൽ പ്രളയക്കെടുതി അനുഭവിക്കുന്നവർക്കായി ശേഖരിച്ച അവശ്യവസ്തുക്കളും മരുന്നുകളും പുതപ്പുകളും വസ്ത്രങ്ങളും തരംതിരിച്ച് കെട്ടുകളാക്കി കേരളത്തിലേക്ക് അയക്കാൻ സന്നദ്ധപ്രവർത്തനത്തിനിറങ്ങിയത്.
സുപ്രീംകോടതിയുടെ മുന്നിൽ പാതിര വരെ ഒരു ജഡ്ജി തങ്ങൾക്കൊപ്പം വളൻറിയറായി പ്രവർത്തിച്ചത് സന്നദ്ധപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ അഭിഭാഷകർക്ക് അപൂർവ അനുഭവമായി. തെൻറ സംഭാവനയുമായി വൈകീട്ട് 7.10ന് എത്തിയ ജസ്റ്റിസ് കുര്യൻ ജോസഫ് അതും നൽകി തിരിച്ചുപോകുമെന്നാണ് അഭിഭാഷകർ കരുതിയിരുന്നതെങ്കിലും സാധനങ്ങൾ തരം തിരിക്കുന്നവർക്കൊപ്പം കൂടുകയാണ് അേദ്ദഹം ചെയ്തത്.
കേരള സർവകലാശാല വിദ്യാർഥി യൂനിയൻ ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് തിരുവനന്തപുരം നഗരത്തിലുണ്ടായ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയ മുൻ അനുഭവം കുടിയുണ്ട് ജസ്റ്റിസ് കുര്യൻ ജോസഫിന്. പ്രളയത്തിൽനിന്ന് രക്ഷേതടി നാലുദിവസം മുമ്പാണ് ജസ്റ്റിസ് കുര്യൻ ജോസഫിെൻറ സഹോദരൻ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. സുപ്രീംകോടതിയിലെ മലയാളി അഭിഭാഷകരുടെ വാട്സ്ആപ് കൂട്ടായ്മയിൽനിന്ന് ഉരുത്തിരിഞ്ഞതായിരുന്നു കേരളത്തിനായുള്ള സഹായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
