സുപ്രീംകോടതിയുടെ പ്രവർത്തനങ്ങൾ നിരാശാജനകം- മദൻ ബി. ലോകൂർ
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി. ലോകൂർ. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ സുപ്രീംകോടതിക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീംകോടതി നല്ല രീതിയിൽ പ്രവർത്തിക്കേണ്ട സമയമാണിത്. അതിനുള്ള കഴിവും അവർക്കുണ്ട്. സ്വയം വിലയിരുത്താനും തുടർന്നുള്ള ദിവസങ്ങളിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കാനുമുള്ള സമയമാണിതെന്നും 'ദ വയറിൽ' കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ മദൻ ബി. ലോകൂർ പറഞ്ഞു.
അന്തർ സംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ ഉചിതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നില്ല സുപ്രീംകോടതി ചെയ്യേണ്ടിയിരുന്നത്. ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് പറയുന്നതിനൊപ്പം കോടതിക്കും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ട്. നാട്ടിലേക്ക് പോകണമെന്നും ഭക്ഷണവും താമസവും ഉറപ്പാക്കണമെന്നുമുള്ള തൊഴിലാളികളുടെ ആവശ്യം അടിയന്തര പ്രധാന്യം അർഹിക്കുന്നതായിരുന്നു. ഈ സാഹചര്യത്തിൽ ഇതിനോളം പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങൾ വേറെയില്ല. ഈ വിഷയവും ഗ്രാമീണ തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഹരജികളും മാറ്റിവെച്ച സുപ്രീം കോടതി അര്‍ണബ് ഗോസ്വാമി നല്‍കിയ ഹരജി അടിയന്തരമായി പരിഗണിച്ചു. അത്തരമൊരു സാഹചര്യം അര്‍ണബിന്‍റെ ഹരജിയില്‍ ഉണ്ടായിരുന്നില്ല. പൗരത്വ ഭേദഗതി നിയമവും, ജമ്മു കശ്മീർ വിഷയവുമായി ബന്ധപ്പെട്ട ഹരജികളും വാദം കേൾക്കുന്നത് മാറ്റിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരാവകാശങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കേണ്ട സമയമല്ലിതെന്ന് രണ്ട് ദിവസം മുമ്പ് ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തില്‍ ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞതിനേയും മദൻ ബി. ലോകൂർ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
