ന്യൂഡൽഹി: അംഗപരിമിതർക്ക് ഹജ്ജിന് അനുമതി നിഷേധിച്ചതിനെതിരെ നൽകിയ ഹരജിയിൽ ഡൽഹി ഹൈകോടതി കേന്ദ്രസർക്കാറിെൻറ വിശദീകരണം തേടി.
പുതിയ ഹജ്ജ് നയത്തിെൻറ മാർഗരേഖയിലാണ് അംഗപരിമിതർക്ക് യാത്രവിലക്ക് ഏർപ്പെടുത്തിയത്. സർക്കാർ നയം ഭരണഘടന അനുവദിക്കുന്ന സമത്വവും മതസ്വാതന്ത്ര്യവും നിഷേധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ഗൗരവ് ബൻസലാണ് ഹരജി നൽകിയത്. ഏപ്രിൽ 11നകം മറുപടി നൽകാൻ ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം, സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം, ഹജ്ജ് കമ്മിറ്റി എന്നിവക്കാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 11:32 PM GMT Updated On
date_range 2018-07-04T10:09:59+05:30അംഗപരിമിതർക്ക് ഹജ്ജ് യാത്രവിലക്ക്: ഹൈകോടതി കേന്ദ്ര വിശദീകരണം തേടി
text_fieldsNext Story