നേരിട്ടുള്ള വിദേശ നിക്ഷേപം: കൂടുതൽ ഇളവ് അനുവദിക്കും
text_fieldsന്യൂഡൽഹി: നേരിട്ടുള്ള വിദേശ നിക്ഷേപ വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ കൂടുതൽ ഇളവ് അനുവദിച്ചേക്കും. ഇതുസംബന്ധിച്ച സുപ്രധാന യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ചേരും. ധനമന്ത്രി അരുൺ െജയ്റ്റ്ലി, വാണിജ്യ-വ്യവസായ മന്ത്രി നിർമല സീതാരാമൻ തുടങ്ങിയവരും പെങ്കടുക്കും.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്.ഡി.െഎ) നിലവിലുള്ള തടസ്സങ്ങൾ നീക്കുന്നതിന് പുറമെ നടപടികൾ ലളിതമാക്കുകയും കൂടുതൽ മേഖലകളിൽ എഫ്.ഡി.െഎ അനുവദിക്കാനുള്ള തീരുമാനം യോഗം കൈക്കൊള്ളുകയും ചെയ്യുമെന്നാണ് സൂചന. അച്ചടി മാധ്യമം, നിർമാണം, ഒറ്റ ബ്രാൻഡ്-ബഹു ബ്രാൻഡ് ഉൽപന്നങ്ങളുടെ ചില്ലറ വിൽപന തുടങ്ങിയ മേഖലകളിൽ എഫ്.ഡി.െഎ നടപടികൾ കൂടുതൽ ലളിതമാക്കുന്നത് കേന്ദ്ര സർക്കാറിെൻറ സജീവ പരിഗണനയിലാണ്. നിർമാണ മേഖലയിലെ വ്യവസ്ഥകൾ ഉദാരമാക്കിയാൽ തങ്ങളുടെ അവികസിത പ്ലോട്ടുകളിൽപോലും വിദേശ നിക്ഷേപം സ്വീകരിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് സാധിക്കും. ഇപ്പോൾ നിർമാണ മേഖലയിൽ 100 ശതമാനം എഫ്.ഡി.െഎക്ക് നിരവധി വ്യവസ്ഥകൾ പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
