പാക് നയതന്ത്ര പ്രതിനിധി സുഹൈൽ മഹ്മൂദ് തിരിച്ചെത്തുന്നു
text_fieldsഇസ്ലാമാബാദ്: കുടുംബാംഗങ്ങളെ ഡൽഹിയിൽ അപമാനിച്ചെന്നാരോപിച്ച് പാകിസ്താൻ തിരിച്ചുവിളിച്ച ഇന്ത്യയിലെ ഹൈകമീഷണർ സുഹൈൽ മഹ്മൂദ് തിരിച്ചെത്തുന്നു. ഡൽഹിയിലെ ഹൈകമീഷനിൽ നടക്കുന്ന പാകിസ്താൻ നാഷണൽ ഡേ പരിപാടികളിൽ പെങ്കടുക്കുന്നതിനാണ് മഹ്മൂദ് തിരിച്ചെത്തുന്നത്. വെള്ളിയാഴ്ചയാണ് പരിപാടികൾക്ക് തുടക്കം.
ന്യൂഡൽഹിയിലെ പാക് നയതന്ത്ര പ്രതിനിധികൾക്കും കുടുംബാംഗങ്ങൾക്കും നേരെ ചിലർ അതിക്രമം നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതി ഉയർന്നതിനെ തുടർന്നാണ് ഹൈകമീഷണറെ ഇസ്ലമാബാദിലേക്ക് തിരിച്ചുവിളിച്ചത്. തുടർന്ന് അബ്ദുൾ ബാസിത്തിനെ പാക് ഹൈകമീഷ്ണറായി നിയമിച്ചിരുന്നു. ഇദ്ദേഹം മേയിൽ ചുമതലയേൽക്കും.
നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് ഡൽഹിയിൽ മാർച്ച് 19,20 തീയതികളിൽ നടന്ന വേൾഡ് ട്രേഡ് ഒാർഗനൈസേഷൻ യോഗത്തിൽ പാകിസ്താൻ പ്രതിനിധികൾ പെങ്കടുത്തിരുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
