ജരാഞ്ചിന്റെ സമരം: മഹാരാഷ്ട്ര സർക്കാർ ചർച്ചക്ക് തയാറാകണമെന്ന് ദിപ്കെ
text_fieldsമുംബൈ: മറാത്ത സമുദായത്തിന് ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന മനോജ് ജരാഞ്ചുമായി സംസാരിക്കാൻ മഹാരാഷ്ട്ര സർക്കാർ തയാറാകണമെന്ന് കോക്രോച്ച് ജനത പാർട്ടി നേതാവ് അഭിജിത് ദിപ്കെ ആവശ്യപ്പെട്ടു. സമരത്തിൽ ബലം പ്രയോഗിച്ച് ഇടപെടാൻ ശ്രമിച്ചാൽ മഹാരാഷ്ട്ര മുഴുവൻ അന്തർവാലി സരാതിയിൽ എത്തുമെന്ന് ദിപ്കെ മുന്നറിയിപ്പ് നൽകി.
സോനം വാങ്ചുക്കിനെപ്പോലെ 26 ദിവസം ജരാഞ്ചിനെയും പട്ടിണിക്കിടാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടോയെന്ന് ദിപ്കെ ചോദിച്ചു. ‘‘മഹാരാഷ്ട്ര പബ്ലിക് സർവിസ് കമീഷൻ (എം.പി.എസ്.സി) പരീക്ഷാർഥി പ്രതമേഷ് ദേശ്മുഖ് ആത്മഹത്യ ചെയ്തത് പോലെയുള്ള കൂടുതൽ സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. വിദ്യാർഥികൾക്ക് സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് ജരാഞ്ച് ആവശ്യപ്പെടുന്നുണ്ട്. ജരാഞ്ചിന്റെ ആവശ്യങ്ങൾ മനസ്സിലാക്കാൻ സർക്കാർ അദ്ദേഹത്തോട് സംസാരിക്കാൻ തയാറാകണം’’ -സി.ജെ.പി നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

