Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജ്ഞാത കസ്റ്റഡി: അഭിജിത് ദീപ്കെ സംഘത്തെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് ഡെൽഹി പൊലീസ്

text_fields
bookmark_border
അജ്ഞാത കസ്റ്റഡി: അഭിജിത് ദീപ്കെ സംഘത്തെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് ഡെൽഹി പൊലീസ്
cancel

ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന സി.ജെ.പി നേതാക്കളായ അഭിജിത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ഇന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് ഡെൽഹി പോലീസ് അറിയിച്ചു. ഡെൽഹി കാന്റ് പോലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ രാവിലെ 9 മണിയോടെ ഹാജരാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

സംഘടനയെ പ്രതിനിധീകരിക്കുന്ന മറ്റ് അഭിഭാഷകർക്കൊപ്പം താനും പോലീസ് സ്റ്റേഷനിൽ ഉണ്ടാകുമെന്ന് സി.ജെ.പി ലീഗൽ ടീം മേധാവി രത്ന സിംഗ് പറഞ്ഞു. ഇന്നലെ ഡൽഹിയിലെത്തിയപ്പോൾ ഇവരെ വിമാനത്തിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു.

അതേസമയം ഡൽഹിയിൽ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധത്തിന് നേരെയുണ്ടായ അടിച്ചമർത്തലിൽ പ്രതിപക്ഷത്തിനും രാജ്യത്തെ യുവാക്കൾക്കും നീതി ലഭിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dipke, Das, Ranka to be produced before magistrate as CJP gears up for Day 2 of protests
Next Story