Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ്​ ജസ്​റ്റിസായി...

ചീഫ്​ ജസ്​റ്റിസായി ര​ഞ്​​ജ​ൻ ഗൊ​ഗോ​യിയെ ശിപാർശ ചെയ്​ത്​ ദീപക്​ മിശ്ര

text_fields
bookmark_border
ചീഫ്​ ജസ്​റ്റിസായി ര​ഞ്​​ജ​ൻ ഗൊ​ഗോ​യിയെ ശിപാർശ ചെയ്​ത്​ ദീപക്​ മിശ്ര
cancel

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യു​ടെ അ​ടു​ത്ത ചീ​ഫ്​ ജ​സ്​​റ്റി​സായി ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യിയെ ശിപാർശ ചെയ്​തുകൊണ്ടുള്ള കത്ത്​ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര കേന്ദ്രസർക്കാറിനു കൈമാറി. ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര വി​ര​മി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാണ്​ സീ​നി​യോ​റി​ട്ടി​യി​ൽ ര​ണ്ടാ​മ​നാ​യ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യിയെ തൽസ്ഥാനത്തേക്ക്​ നിർദേശിച്ചുകൊണ്ടുള്ള​ കത്ത്​ നൽകിയിരിക്കുന്നത്​. അ​ടു​ത്ത ചീ​ഫ്​ ജ​സ്​​റ്റി​സി​​​​െൻറ പേ​ര്​ നി​ർ​ദേ​ശി​ക്കാ​ൻ കഴിഞ്ഞ മാസം നി​യ​മ മ​ന്ത്രാ​ല​യം​ ദീ​പ​ക്​ മി​ശ്ര​യോ​ട്​ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

ചീഫ്​ ജസ്​റ്റിസ്​ വിരമിക്കുന്നതിന്​ 30 ദിവസം മുമ്പ്​ ത​​​െൻറ പിൻഗാമിയെ ശിപാർശ ചെയ്യണമെന്നാണ്​ നിയമം. ഒ​ക്​​ടോ​ബ​ർ രണ്ടിനാണ്​ ദീപക്​ മിശ്ര വിരമിക്കുക. ഇദ്ദേഹം നൽകിയ ശിപാർശ കത്ത്​ ​രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ ഒപ്പുവെച്ചാൽ രഞജൻ ഗൊഗോയി​ക്ക്​ ചീഫ്​ ജസ്​റ്റിസായി ഒൗദ്യോഗികമായി ചുമതലയേൽക്കാം. ഒക്​ടോബർ മൂന്നിനു തന്നെ​ അദ്ദേഹം ചു​മ​ത​ല​യേ​ൽ​ക്കും.

സു​പ്രീം​കോ​ട​തി​യി​ൽ കേ​സു​ക​ൾ വി​ഭ​ജി​ച്ചു​ന​ൽ​കു​ന്ന ചീ​ഫ്​ ജ​സ്​​റ്റി​​സി​​​​െൻറ രീ​തി​ക്കെ​തി​രെ വി​വാ​ദ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ നാ​ലു ജ​ഡ്​​ജി​മാ​രി​ൽ ഒ​രാ​ളാ​ണ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യ്. ചീ​ഫ്​ ജ​സ്​​റ്റി​സ്​ പ​ദ​വി​യി​ൽ ജ​സ്​​റ്റി​സ്​ ഗൊ​ഗോ​യി​ക്ക്​ അ​ടു​ത്ത​വ​ർ​ഷം ന​വം​ബ​ർ 17വ​രെ കാ​ലാ​വ​ധി​യു​ണ്ട്. 2012ലാ​ണ്​ അ​ദ്ദേ​ഹം സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justice of IndiaDipak MisraRanjan Gogoirecommend
News Summary - Dipak Misra recommends Ranjan Gogoi as next Chief Justice- India news
Next Story