Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശുപതി വധം: പ്രതിയായ...

പശുപതി വധം: പ്രതിയായ സ്​ത്രീയെ കഴുത്തറുത്തു കൊന്നു; ഇതുവ​രെ കൊല്ല​പ്പെട്ടത്​ അഞ്ചുപ്രതികൾ

text_fields
bookmark_border
Pasupathy Pandian
cancel
camera_alt

നിർമലദേവി, പശുപതി പാണ്ഡ്യൻ

ചെന്നൈ: ദലിത്​ സംഘടന നേതാവായ പശുപതി പാണ്ഡ്യനെ വധിച്ച കേസിൽ പ്രതിയായ 60 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്​. 11 വർഷം മുമ്പ്​ സെപ്​റ്റംബർ 22നായിരുന്നു പശുപതി പാണ്ഡ്യൻ കൊല്ലപ്പെട്ടത്​. ഇന്ന്​ രക്​തസാക്ഷി ദിനത്തിൽ തന്നെയാണ്​ കേസിലെ എട്ടാം പ്രതിയായ ദിണ്ടിക്കൽ നന്ദവനംപട്ടി നിർമലദേവി കൊല്ലപ്പെട്ടത്​.

ദേവേന്ദ്രകുല വേളാളർ സംഘം സ്ഥാപകനായ പശുപതിപാണ്ഡ്യൻ 2010ൽ ദിണ്ടിക്കലിലെ നന്ദവനപട്ടിയിലാണ്​ കൊല്ലപ്പെട്ടത്​. തൂത്തുക്കുടി സ്വദേശി സുഭാഷ് പാണ്ടയാർ ഉൾപ്പെടെ 16 പേരെ കേസിൽ പ്രതിചേർത്തിരുന്നു. കേസി​െൻറ വിചാരണ ദിണ്ടിക്കൽ കോടതിയിൽ നടക്കുകയാണ്​. പ്രതികളായ പുറാ മാടസാമി, മുത്തുപാണ്ടി ഉൾപ്പെടെ നാലുപേരെ വിവിധയിടങ്ങളിലായി പശുപതി പാണ്ഡ്യ​െൻറ അനുയായികൾ കൊലപ്പെടുത്തി പക വീട്ടിയിരുന്നു. കേസി​െൻറ അടുത്തഘട്ട വിചാരണ ഒക്​ടോബർ 18ന്​ നടക്കാനിരിക്കെയാണ്​ മറ്റൊരു പ്രതി കൂടി കൊല്ലപ്പെട്ടത്​.

ബുധനാഴ്​ച രാവിലെ ദിണ്ടിക്കൽ ഇ.ബി കോളനിയിലെ ഡേവിഡ് നഗറിൽവെച്ചാണ്​ ബൈക്കുകളിലെത്തിയ സായുധ അജ്ഞാത സംഘം നിർമലദേവിയെ വെട്ടിക്കൊന്നത്​. പിന്നീട് തല മാത്രം അറുത്തുമാറ്റി പശുപതി പാണ്ഡ്യ​െൻറ വീടിനു​ സമീപം സ്​ഥാപിച്ച ഫ്ലക്​സ്​ ബോർഡിന്​ മുന്നിൽ ഉപേക്ഷിച്ച്​ കൊലയാളികൾ കടന്നുകളയുകയായിരുന്നു. ​

ദിണ്ടിക്കൽ ​െപാലീസ് സ്ഥലത്തെത്തി നിർമലയുടെ ശരീരവും തലയും കസ്​റ്റഡിയിലെടുത്ത്​ പോസ്​റ്റുമോർട്ടത്തിനയച്ചു. ഡി.​െഎ.ജി വിജയകുമാരി, എസ്​.പി ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ്​ സംഘം സ്ഥലത്ത്​ ക്യാമ്പ്​ ചെയ്യുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dindigulCaste MurderPasupathy Pandian
News Summary - Dindigul woman accused in murder of dalit leader Pasupathy Pandian beheaded
Next Story