ദിണ്ഡിഗൽ പൂട്ടിനും കാരക്കുടി സാരിക്കും ഭൗമസൂചിക പദവി
text_fieldsചെന്നൈ: ദിണ്ഡിഗൽ പൂട്ടിനും കാരക്കുടി കോട്ടൺ കണ്ടാങ്കി സാരിക്കും ഭൗമസൂചിക പദവി. 1930 കാ ലഘട്ടത്തിൽ ശങ്കരലിംഗ ആചാരി സഹോദരന്മാരാണ് ദിണ്ഡിഗൽ പൂട്ട് നിർമാണം ആരംഭിച്ചത്. കള്ള താക്കോലിട്ട് തുറക്കാനാവാത്തതും എളുപ്പം തകർക്കാനാവാത്തതുമായ ദിണ്ഡിഗൽ പൂട്ടുകൾ പ്രസിദ്ധമാണ്. മേഖലയിൽ 24ഇനം പൂട്ടുകളാണ് നിർമിക്കുന്നത്. കാരക്കുടി കണ്ടാങ്കി സാരിക്ക് 250 വർഷത്തെ പഴക്കമുണ്ട്. 48 ഇഞ്ച് വീതിയും 5.5 മീറ്റർ നീളവുമുള്ള സാരികൾ വിദേശരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.
ഇതോടെ തമിഴ്നാട്ടിലെ ഭൗമസൂചിക പദവി (ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ്) നേടുന്ന ഉൽപന്നങ്ങളുടെ എണ്ണം 31 ആയി. മധുര മുല്ല, നീലഗിരി തേയില, ഇൗറോഡ് മഞ്ഞൾ, കൊടൈക്കനാൽ വെള്ളുള്ളി, പളനി പഞ്ചാമൃതം തുടങ്ങിയവ ഇതിലുൾപ്പെടും. ദേശപരമായ സവിശേഷതകൾ, പ്രത്യേകതകൾ, പരമ്പരാഗതമായ മേന്മ, ഗുണനിലവാരം തുടങ്ങിയവ കണക്കിലെടുത്താണ് ഭൗമസൂചിക പദവി ലഭ്യമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
