Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kangana and Diljit
cancel
camera_alt

കങ്കണ റണാവത്ത്​, ദിൽജിത്​ ദോസഞ്ച്​

Homechevron_rightNewschevron_rightIndiachevron_right'ആരൊക്കെ...

'ആരൊക്കെ ദേശസ്​നേഹിയാണെന്നും അല്ലെന്നും തീരുമാനിക്കാൻ കങ്കണാ, നീ ആരാണ്​?'

text_fields
bookmark_border

ന്യൂഡൽഹി: കരിനിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ ഇളക്കിവിടുന്നത്​ നടനും ഗായകനുമായ ദിൽജിത്​ ദോസഞ്ചും നടി പ്രിയങ്ക ചോപ്രയുമാണെന്ന കങ്കണയു​ടെ കുറ്റപ്പെടുത്തലുകൾക്ക്​ കുറിക്കുകൊള്ളുന്ന മറുപടിയുമായി ദിൽജിത്​ രംഗത്ത്​. ഇരുവരും ട്വിറ്ററിൽ ഇതി​െൻറ പേരിൽ കുറച്ചുദിവസമായി തുടരുന്ന വാക്​പോരിനിടെ ദിൽജിത്​ നൽകിയ മറുപടിയാണ്​ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്​.

സംഘ്​പരിവാർ സഹയാത്രികയായ നടി കങ്കണ, കർഷക സമരത്തിനെതിരെ തുടക്കം മുതൽ നിശിത വിമർശനങ്ങളാണ്​ അഴിച്ചുവിടുന്നത്​. ഇതിനെ ശക്​തമായി എതിർത്ത്​ ദിൽജിത്തും രംഗത്തെത്തിയതോടെയാണ്​ വാക്​പോര്​ മൂർച്​ഛിച്ചത്​. പ്രിയങ്കയും ദിൽജിത്തും കർഷകരെ ഇളക്കിവിട്ടശേഷം അപ്രത്യക്ഷരാവുകയാണെന്നായിരുന്നു കങ്കണയുടെ ഒടുവിലത്തെ ആരോപണം. ഏതെങ്കിലും തരത്തിലുള്ള സർക്കാർ അന്വേഷണമോ ​കേസോ ഇവർ ​േനരിട​ുന്നു​േണ്ടായെന്നും കങ്കണ ചോദിച്ചു.



ഇതിനാണ്​ തകർപ്പൻ മറുപടിയുമായി ദിൽജിത്​ രംഗത്തെത്തിയത്​. ആരൊക്കെ​ ദേശസ്​നേഹികളാണെന്നും അല്ലെന്നും തീരുമാനിക്കുന്നതിനുള്ള അധികാരം കങ്കണക്ക്​ ആരാണ്​ നൽകിയതെന്നായിരുന്നു പഞ്ചാബി ഗായക​െൻറ ചോദ്യം. 'അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചൊക്കെ മറന്നേക്കൂ...പക്ഷേ, ഈ രാജ്യത്ത്​ ആരൊക്കെയാണ്​ ദേശസ്​നേഹികളെന്നും ദേശദ്രോഹികളെന്നും ആരാണ്​ അവൾക്ക്​ അധികാരം നൽകിയത്​? കർഷകരെ ദേശദ്രാഹികളെന്ന്​ വിളിക്കുന്നതിന്​ മുമ്പ്​ അൽപം ലജ്ജ ഉണ്ടാകുന്നത്​ നല്ലതാണ്​' -ദിൽജിത്​ ട്വിറ്ററിൽ കുറിച്ചു. 30000ൽ അധികം പേരാണ്​ ഇത്​ ലൈക്ക്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka ChopraKangana RanautDiljit Dosanjh
Next Story