ദിലീപ് കുമാറിന്‍റെ മറ്റൊരു സഹോദരൻ കൂടി കോവിഡ് ബാധിച്ച് മരിച്ചു
text_fieldsദിലീപ് കുമാർ
മുംബൈ: ബോളിവുഡിലെ ഇതിഹാസതാരം ദിലീപ് കുമാറിന്റെ ഇളയ സഹോദരൻ, ഇഹ്സാൻ ഖാൻ (92) മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ലീലാവതി ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 7.30 ഓടെയായിരുന്നു മരണം. ഹൃദയ രോഗവും ഉയർന്ന രക്തസമ്മർദ്ദവും അൽഷിമേഴ്സും ഉണ്ടായിരുന്നതായി ഡോക്ടർ ജലീൽ പാർക്കർ പറഞ്ഞു.
ദിലീപ് കുമാറിന്‍റെ മറ്റൊരു സഹോദരൻ അസ്ലം ഖാൻ കോവിഡ് ചികിത്സയ്ക്കിടെ മരിച്ച് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് ഇഹ്സാൻ ഖാന്റെയും മരണം. ശ്വാസതടസ്സത്തെ തുടർന്ന് ഇരുവരെയും ഒരുമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്.
ദിലീപ്കുമാർ സുരക്ഷിതനാണെന്നും സ്വയം ക്വാറന്‍റീനിലാണെന്നും ട്വിറ്ററിലൂടെ ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

