മുംബൈ: മുതിർന്ന ബോളിവുഡ്താരം ദിലീപ് കുമാറിൻെറ ഇളയ സഹോദരൻ അസ്ലം ഖാൻ കോവിഡ് ബാധയെ തുടർന്ന് മരിച്ചു. 88 വയസായിരുന്നു.വെള്ളിയാഴ്ച പുലർച്ചെ മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. ഇദ്ദേഹത്തിന് പ്രമേഹം, രക്തസമർദ്ദം, ൈഹപ്പർടെൻഷൻ ഹൃദ്രോഗം എന്നീ അസുഖങ്ങൾ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ദിലീപ് കുമാറിെൻറ സഹോദരന്മാരായ അസ്ലം ഖാനെയും, ഇഷാൻ ഖാനെയും കഴിഞ്ഞ ശനിയാഴ്ചയാണ് ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരുടെയും ഓക്സിജൻ സാച്ചുറേഷൻ 80 ശതമാനത്തിൽ താഴെയായിയിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട അസ്ലം ഖാനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
90 കാരനായ ഇഷാൻ ഖാനും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഏപ്രിൽ മുതൽ നടൻ ദിലീപ് കുമാർ സമ്പർക്കവിലക്കിൽ തുടരുകയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു.