‘കാവടി തീർഥാടന യാത്ര വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ഉപയോഗിക്കരുത്, ഇത് പരിഷ്കൃത സമൂഹത്തിൽ സ്വീകാര്യമല്ല’ -ദിഗ്‍വിജയ് സിങ്
text_fieldsന്യൂഡൽഹി: ഹിന്ദുക്കളുടെ സുപ്രധാന തീർഥാടനമായ കാവടി യാത്ര (കൻവാർ യാത്ര) വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്. കാവടി യാത്രാ റൂട്ടുകളിൽ കടയുടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്നതടക്കമുള്ള ഉത്തരവുകൾക്ക് പിന്നാലെയാണ് ദിഗ്‍വിജയ് സിങ്ങിന്റെ വിമർശനം.
ഏതെങ്കിലും സംസ്ഥാന സർക്കാർ കാവടി യാത്രക്ക് സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിൽ എതിർപ്പില്ല. എന്നാൽ യാത്ര വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നത്, അത് ഒരു പരിഷ്കൃത സമൂഹത്തിൽ സ്വീകാര്യമല്ലെന്നും ദിഗ്‍വിജയ് സിങ് എക്സിൽ കുറിച്ചു.
ഉത്തരഖണ്ഡിലെ കാവടി യാത്രയിൽ ഹോട്ടൽ ജീവനക്കാരുടെയും കടയുടമകളുടെയും മതപരമായ വ്യക്തിത്വം ചില ഹിന്ദു സംഘടനകൾ ചോദിക്കുന്നുണ്ടെന്ന് സമാജ്‌വാദി പാർട്ടി മുൻ എം.പി എസ്.ടി. ഹസൻ പറഞ്ഞു. എന്നാൽ, ദിഗ്‍വിജയ് സിങ്ങും എസ്.ടി. ഹസനും ഹിന്ദു വിരുദ്ധ മാനസികാവസ്ഥ പ്രചരിപ്പിക്കുകയാണെന്ന് ബി.ജെ.പി ദേശീയ വക്താവ് സുധാൻഷു ത്രിവേദി എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

