ധൈര്യമുണ്ടെങ്കിൽ എനിക്കെതിരെ കേസെടുക്കൂ -മോദിയോട് ദിഗ് വിജയ് സിങ്
text_fieldsന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണം അപകടമെന്ന് വിശേഷിപ്പിച്ചതിന് ബി.ജെ.പി രംഗത്തെത്തിയതിന് പിന്നാലെ മോദിയെ വെല ്ലുവിളിച്ച് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ധൈര്യമുണ്ടെങ്കിൽ കേസെടുക്കുവെന്നാണ് അദ്ദേഹത്തിന്‍റെ വെല്ലുവിള ി.
ബാലാകോട്ട് വിഷയത്തിൽ ട്വീറ്റ് ചെയ്തതിന്‍റെ പേരിൽ നിങ്ങളുടെ മന്ത്രിമാർ എന്നെ രാജ്യദ്രോഹിയും പാക് അനുകൂലിയുമാക്കി ചിത്രീകരിക്കുകയാണ്. കേന്ദ്ര സർക്കാറിന്‍റെ കീഴിൽ പൊലീസിന് അധികാരമുള്ള ഡൽഹിയിലിരുന്നാണ് ഞാൻ ട്വീറ്റ് ചെയ്തത്. ധൈര്യമുണ്ടെങ്കിൽ എനിക്കെതിരെ കേസെടുക്കണമെന്ന് ദിഗ് വിജയ് സിങ് വെല്ലുവിളിച്ചു.
കഴിഞ്ഞദിവസമാണ് ദിഗ് വിജയ് പുൽവാമ ഭീകരാക്രമണത്തിൽ വിവാദ പരാമർശം നടത്തിയത്. പുൽവാമ അപകടം, ബാലാകോട്ട് വ്യോമാക്രണത്തെയും കുറിച്ച് വിദേശ മാധ്യമങ്ങൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാറാണ് മറുപടി പറയേണ്ടതെന്നായിരുന്നു അദ്ദേഹത്തെ ട്വീറ്റ്. ഇത് വിവാദമാകുകയായിരുന്നു.
ദിഗ് വിജയ് സിങ്ങിന് മറുപടിയുമായി കേന്ദ്ര മന്ത്രി വി.കെ സിങ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഭീകരാക്രമണം അപകടമെന്ന് വിശേഷിപ്പിച്ച് രാഷ്ട്രീയവത്കരിക്കുന്നത് രാജ്യത്തിന് ഗുണകരമല്ല. രാജീവ് ഗാന്ധി വധം അപകടമെന്നാണോ ദിഗ് വിജയ് സിങ് വിശേഷിപ്പിക്കുകയെന്നും വി.കെ സിങ് ചോദിച്ചിരുന്നു.
