Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Digvijaya Singh
cancel
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്രത്തിന്​...

രാമക്ഷേത്രത്തിന്​ സംഭാവന നൽകുന്ന ആദ്യ കോൺഗ്രസ്​ നേതാവായി ദിഗ്​വിജയ​ സിങ്; 1.11ലക്ഷം കൈമാറി

text_fields
bookmark_border

ഭോപാൽ: രാമക്ഷേത്ര നിർമാണത്തിന്​ സംഭാവന നൽകി കോൺഗ്രസ്​ നേതാവ്​ ദിഗ്​വിജയ സിങ്​. രാമക്ഷേത്രത്തിന്​ സംഭാവന നൽകുന്ന ​ആദ്യ കോൺഗ്രസ്​ നേതാവാണ്​ ഇദ്ദേഹം.

1,11,111 രൂപയാണ്​ ദിഗ്​വിജയ സിങ്​ സംഭാവന നൽകിയത്​. സംഭാവ​ന ചെക്കിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ കത്തും അദ്ദേഹം അയച്ചു.

വിശ്വ ഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തിലാണ്​ ക്ഷേത്ര നിർമാണത്തിനുള്ള പണപിരിവ്​. 44 ദിവസം നീണ്ടുനിൽക്കുന്ന കാമ്പയിൽ ജനുവരി 15നാണ്​ ആരംഭിച്ചത്​. കാമ്പയിനിനൊപ്പം റാലികളും സംഘടിപ്പിച്ചിരുന്നു.


'ലാത്തിയും വാളും ഉയർത്തുന്നതും മറ്റൊരു ജനവിഭാഗത്തെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കുന്നതും യാതൊരു മത ചടങ്ങുകളുടെയും ഭാഗമല്ല. ഇത്തരം പ്രവർത്തനങ്ങൾ ഹിന്ദു മതത്തിന്‍റെ ഭാഗമല്ലെന്നും സിങ്​ പ്രധാനമന്ത്രിക്ക്​ അയച്ച കത്തിൽ സൂചിപ്പിക്കുന്നു.

പണപരിപിരിവ്​ തുടങ്ങിയതിന്​ ശേഷം മൂന്ന്​ വർഗീയ സംഭവങ്ങൾ മധ്യപ്രദേശിൽ അരങ്ങേറി. ഉജ്ജയിൻ, ​ഇന്ദോർ, മൻഡസോർ ജില്ലകളിലായിരുന്നു അവ. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ നിർദേശം നൽകണം. മറ്റു മതവിഭാഗങ്ങൾ ക്ഷേത്ര നിർമാണത്തിന്​ എതിരല്ലെന്ന്​ നിങ്ങൾക്ക്​ അറിയാം. രാജ്യത്തിന്‍റെ പ്രധാനമന്ത്രി എന്ന നിലയിൽ മറ്റുവിഭാഗങ്ങളെ ഭയ​െപ്പടുത്തുന്ന തരത്തിലുള്ള പണപിരിവ്​ ഒഴിവാക്കാൻ നിർദേശം നൽകണം. ഒരു വിഭാഗത്തെ ലക്ഷ്യമിട്ടാണ്​ ആക്രമണം. സംഭാവന സ്വീകരിക്കുന്നത്​ സൗഹാർദ അന്തരീക്ഷത്തിലാണെന്ന്​ ഉറപ്പുവരുത്തേണ്ടത്​ പ്രധാനമന്ത്രിയുടെ കടമയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.


രാമക്ഷേത്ര നിർമാണത്തിനായി ആരുടെ പേരിൽ, ഏതു ബാങ്കി​േലക്കാണ്​ പണം അയക്കേണ്ടതെന്ന കാര്യം അറിയില്ല. അതിനാൽ ഈ കത്തും ശ്രീ റാം ജൻമഭൂമി തീർഥ ക്ഷേത്രത്തിന്‍റെ പേരിലെ 1,11,111 രൂപയുടെ ചെക്കും പ്രധാനമന്ത്രിക്ക്​ അയക്കുന്നു -ദിഗ്​വിജയ സിങിന്‍റെ കത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Digvijaya SinghCongressRam Temple Ayodhya
News Summary - Digvijaya Singh Donates 1,11,111 Rupees For Ram Temple
Next Story