സ്ത്രീയുടെ അന്തസ് പരമപ്രധാനമെന്ന് കാർഗിൽ രക്തസാക്ഷിയുടെ പിതാവ്
text_fieldsന്യൂഡൽഹി: സ്ത്രീയുടെ അന്തസ് പരമപ്രധാനമാണെന്ന് കാർഗിൽ രക്തസാക്ഷി സൗരഭ് കാലിയയുടെ പിതാവ് എൻ.കെ കാലിയ. എ.ബി.വി.പിക്കെതിരെ കാമ്പയിൻ നടത്തിയതിെൻറ പേരിൽ കാർഗിൽ രക്തസാക്ഷിയുടെ മകളും ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനിയുമായ ഗുർമെഹർ കൗറിനെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കുറ്റവാളികളെ ഉറപ്പായും ശിക്ഷിക്കണമെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് പറഞ്ഞു.
സംഭവത്തിൽ ഡൽഹി പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനിടെ കുറ്റക്കാരായ എ.ബി.വി.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് 2.30ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലഫ്റ്റനൻറ് ഗവർണറെ കാണുന്നുണ്ട്. ഡല്‍ഹി രാംജാസ് കോളജ് ആക്രമണവുമായി ബന്ധപ്പെട്ട് എബിവിപിക്കെതിരെ ഒാൺലൈൻ കാമ്പയിൻ നടത്തിയതിനെ തുടർന്നാണ് പെൺകുട്ടിക്കെതിരെ എ.ബി.വി.പി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
