Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡിജിറ്റൽ അറസ്റ്റ്...

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: വാട്സ്ആപ് നിരോധിച്ചത് 9,400 അക്കൗണ്ടുകൾ

text_fields
bookmark_border
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: വാട്സ്ആപ് നിരോധിച്ചത്   9,400 അക്കൗണ്ടുകൾ
cancel

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 9,400 അ​ക്കൗ​ണ്ടു​ക​ൾ ക​ണ്ടെ​ത്തി നി​രോ​ധി​ച്ചെ​ന്ന് വാ​ട്സ്ആ​പ് സു​പ്രീം​കോ​ട​തി​യി​ൽ. 2026 ജ​നു​വ​രി​മു​ത​ൽ 12 ആ​ഴ്ച​ക്കു​ള്ളി​ലാ​ണ് ഇ​ത്ര​യും അ​ക്കൗ​ണ്ടു​ക​ൾ നി​രോ​ധി​ച്ച​ത്. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, ഇ​ന്ത്യ​ക്കാ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള ഭൂ​രി​ഭാ​ഗം ത​ട്ടി​പ്പ് അ​ക്കൗ​ണ്ടു​ക​ളും കം​ബോ​ഡി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നും വാ​ട്സ്ആ​പ് സു​പ്രീം​​കോ​ട​തി​യെ അ​റി​യി​ച്ചു. ഡ​ൽ​ഹി ​പൊ​ലീ​സ്, സി.​ബി.​ഐ, എ.​ടി.​എ​സ് തു​ട​ങ്ങി​യ പേ​രു​ക​ളും ഔ​ദ്യോ​ഗി​ക ലോ​ഗോ​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പു​കാ​ർ ഇ​ര​ക​ളെ സ​മീ​പി​ക്കു​ന്ന​ത്.

ത​ട്ടി​പ്പ് തി​രി​ച്ച​റി​യാ​ൻ നി​ർ​മി​ത ബു​ദ്ധി (എ.​ഐ) അ​ധി​ഷ്ഠി​ത സം​വി​ധാ​ന​ങ്ങ​ളും ലോ​ഗോ മാ​ച്ചി​ങ് ടൂ​ളു​ക​ളും വാ​ട്സ്ആ​പ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​ശ​യാ​സ്പ​ദ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ വ​രു​മ്പോ​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നും അ​ജ്ഞാ​ത ന​മ്പ​റു​ക​ളി​ൽ​നി​ന്നു​ള്ള കോ​ളു​ക​ളെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും പു​തി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രും.സിം ​കാ​ർ​ഡും അ​ക്കൗ​ണ്ടും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന സിം ​ബൈ​ൻ​ഡി​ങ് പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഐ.​ടി നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി നീ​ക്കം ചെ​യ്ത അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ 180 ദി​വ​സം​വ​രെ സൂ​ക്ഷി​ക്കാ​മെ​ന്നും വാ​ട്സ്ആ​പ് വ്യ​ക്ത​മാ​ക്കി.

കം​ബോ​ഡി​യ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി ശൃം​ഖ​ല​ക​ളെ ത​ക​ർ​ക്കാ​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ഏ​കോ​പി​ത നീ​ക്കം ആ​വ​ശ്യ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​നെ​തി​രെ ജ​നു​വ​രി​യി​ൽ സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ന് പി​ന്നാ​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വാ​ട്സ്ആ​പ്, എ​യ​ർ​ടെ​ൽ, ജി​യോ, ബി.​എ​സ്.​എ​ൻ.​എ​ൽ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ ഡി​ജി​റ്റ​ൽ അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ക​ദേ​ശം 30,000 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamwhatsppDigital Arrest
News Summary - Digital Arrest Fraud: 9,400 WhatsApp Accounts Banned
Next Story