Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.എൻ.യുവിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി

text_fields
bookmark_border
jnu
cancel

ന്യൂഡൽഹി: ജെ.എൻ.യുവിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി. ഗവേഷക വിദ്യാർഥിയായ ബിഹാർ സ്വദേശി ഫാറൂഖ് ആലം എന്ന യുവാവിനെയാണ് ഹോസ്റ്റലിൽ നിന്നും പുറത്താക്കിയത്. ജെ.എൻ.യുവിലെ കാവേരി ഹോസ്റ്റലിലാണ് സംഭവം.

നാല് വർഷം മുമ്പ് കോളേജിലെ ഫീസ് വർധനക്കെതിരെ ആലം പ്രതിഷേധിച്ചിരുന്നു. ഇതിൽ വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്തികരമല്ലെന്നാണ് അധികൃതരുടെ വാദം. ഇതിന് പിന്നാലെയാണ് യുവാവിനെ ഹോസ്റ്റലിൽ നിന്നും പുറത്താക്കിക്കൊണ്ടുള്ള നടപടി പുറത്തുവന്നത്.

അതേസമയം ഹോസ്റ്റലിൽ നിന്നും ഇറങ്ങണമെന്നാവശ്യപ്പെട്ട് ആലത്തിന് നേരത്തെ നോട്ടീസ് ലഭിച്ചിരുന്നുവെന്നും വിഷയത്തിൽ ഹൈകോടതിയിൽ വാദം നടക്കുന്നതിനിടെയാണ് നടപടിയെന്നും വിദ്യാർഥികൾ ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Differently abled man suspended from hostel in JNU
Next Story