ചെന്നൈ: ‘കോൻ ബനേഗാ ക്രോർപതി’ ടി.വി റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പായ ‘കോടീശ്വരി’ യിൽ ഭിന്നശേഷിക്കാരിയായ മധുര സ്വദേശിനി കൗസല്യക്ക് ഒരു കോടി രൂപ സമ്മാനം. കോൻ ബനേഗ ാ ക്രോർപതിയുടെ പ്രാദേശിക ഭാഷയിൽ ഒരു കോടി രൂപ നേടുന്ന ആദ്യ ഭിന്നശേഷിക്കാരിയാണ് ഇവർ. തുടർച്ചയായി 15ാമത്തെ ചോദ്യത്തിനും ശരിയുത്തരം പറഞ്ഞാണ് ബധിരയും മൂകയുമായ കൗസല്യ അപൂർവനേട്ടം ൈകവരിച്ചത്.
‘കളേഴ്സ്’ തമിഴ് ചാനലിലെ പരിപാടിയിൽ രാധിക ശരത്കുമാറാണ് അവതാരക. ചോദ്യങ്ങളുന്നയിക്കുന്നതിനൊപ്പം ബോർഡിൽ എഴുതിയും കാണിക്കും. ബി.എസ്.സി, എം.എസ്.സി, എം.ബി.എ ബിരുദങ്ങൾ നേടിയ 31കാരിയായ കൗസല്യ മധുര ജില്ല കോടതിയിൽ ജൂനിയർ അസിസ്റ്റൻറായി ജോലി ചെയ്യുന്നു.
സമ്മാനതുകയുടെ ഒരു ഭാഗം പഠിച്ച നാഗർകോവിൽ സ്പെഷ്യൽ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കും. ബാക്കി തുക തെൻറ സ്വപനമായ വിദേശ വിനോദ സഞ്ചാര യാത്രക്കായി വിനിയോഗിക്കുമെന്നും കൗസല്യ അറിയിച്ചു.