Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി എൽ.എൻ.ജെ.പി...

ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിലെ ഡയറ്റീഷ്യന്​ കോവിഡ്​; 56 ജീവനക്കാർ ക്വാറൻറീനിൽ

text_fields
bookmark_border
ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിലെ ഡയറ്റീഷ്യന്​ കോവിഡ്​; 56 ജീവനക്കാർ ക്വാറൻറീനിൽ
cancel

ന്യൂഡൽഹി: തലസ്ഥാനത്തെ പ്രധാന കോവിഡ്​ ആശുപത്രിയായ ലോക്​നായക്​ ജയ്​പ്രകാശ്​ നാരായൺ (എൽ.എൻ.ജെ.പി)ആശുപത്രിയിലെ ഡയറ്റീഷ്യന്​ കോവിഡ്​ സ്ഥിരീകരിച്ചു. ആശുപത്രി ജീവനക്കാർക്കിടെ നടത്തിയ പരിശോധനയിലാണ്​ ഡയറ്റീഷ്യന്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന 56 ജീവനക്കാരെ ക്വാറൻറീൻ ചെയ്​തു.

ഡയറ്റീഷ്യൻ മെസ്സുമായി നേരിട്ട്​ പ്രവർത്തിക്കുന്നതിനാൽ ആശുപത്രി അടുക്കള താൽക്കാലികമായി അടച്ചതായി െമഡിക്കൽ സൂപ്രണ്ട്​ ഡോക്​ടർ ജെ.സി പാ​​സേയ്​ അറിയിച്ചു.വീടുകളിൽ പ്രവർത്തിക്കുന്ന രണ്ട്​ കാൻറീനുകളിൽ നിന്നായി രോഗികൾക്കുള്ള ഭക്ഷണം എത്തിക്കുന്നുണ്ട്​.

ഡൽഹി ജഹാൻഗീർപുരിയിലെ സർക്കാർ ആശുപത്രിയിലുള്ള 14 ഡോക്​ടർമാർക്കും നഴ്​സുമാർക്കും കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

ഡൽഹിയിൽ 2,376 പേർക്കാണ്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്​. 50 പേർ മരിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsLNJP hopsital#Covid19
News Summary - Dietician at LNJP Hospital Mess Tests Positive for Coronavirus - India news
Next Story