ഡീസലിൽ വെള്ളം കലർന്നു; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ 19 വാഹനങ്ങൾ വഴിയിൽ കുടുങ്ങി
text_fieldsന്യൂഡൽഹി: ഡീസലിൽ വെള്ളം കലർന്നതിനെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ 19 വാഹനങ്ങൾ വഴിയിൽ കുടുങ്ങി. പമ്പിൽ നിന്ന് ഡീസൽ അടിച്ചതിന് പിന്നാലെയാണ് വാഹനൾക്ക് തകരാറുണ്ടായത്. പമ്പിൽ നിന്ന് വെള്ളം കലർന്ന ഡീസലാണ് വാഹനത്തിൽ അടിച്ചതന്നാണ് സൂചന.
ചില വാഹനങ്ങൾക്ക് പമ്പിൽ നിന്നും പുറത്ത് കടക്കാൻ കഴിഞ്ഞുവെങ്കിലും മറ്റ് ചിലത് അവിടെ തന്നെ കുടുങ്ങി. പല വാഹനങ്ങളും ഹൈവേയിലാണ് കുടുങ്ങിയത്. രാത്‍ലയിലെ റീജണിയൽ ഇൻഡസ്ട്രി സ്കിൽ ഡെവല്പ്മെന്റ് കോൺക്ലേവിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയത്.
ഇന്ദോറിൽ നിന്ന് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന സ്ഥലത്ത് പോകുന്നതിനിടെയാണ് പ്രശ്നമുണ്ടായതെന്ന് കോൺവേയിലെ വാഹനങ്ങളിലൊന്നിന്റെ ഡ്രൈവർ വ്യക്തമാക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡീസലിൽ വെള്ളം കലർന്നിട്ടുണ്ടെന്ന് മനസിലായത്.
സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് തഹസിൽദാർ ആശിഷ് ഉപാധ്യായ പറഞ്ഞു. പെട്രോൾ പമ്പ് അടച്ചിട്ടുണ്ട്. മഴവെള്ളം ഇന്ധനടാങ്കിൽ കലർന്നുവെന്ന വിശദീകരണമാണ് പമ്പ് അധികൃതർ നൽകുന്നതെന്നും ആശിഷ് ഉപാധ്യായ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

