Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​െപട്രോളിനെ...

​െപട്രോളിനെ തോൽപിച്ച്​ ഡീസൽ വില; രാജ്യത്ത്​ ആദ്യം ഒഡിഷയിൽ

text_fields
bookmark_border
​െപട്രോളിനെ തോൽപിച്ച്​ ഡീസൽ വില; രാജ്യത്ത്​ ആദ്യം ഒഡിഷയിൽ
cancel

ഭു​വ​നേ​ശ്വ​ർ: രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി ഡീ​സ​ൽ വി​ല പെ​ട്രോ​ളി​നെ​ക്കാ​ൾ കൂ​ടു​ത​ൽ. ഒ​ഡി​ഷ​യി​ൽ പെ​േ​ട്രാ​ളി​െ​ന​ക്കാ​ൾ ലി​റ്റ​റി​ന്​ 13 പൈ​സ കൂ​ടു​ത​ലാ​യാ​ണ്​ ഞാ​യ​റാ​ഴ്​​ച ഡീ​സ​ൽ വി​റ്റ​ത്. ഡീ​സ​ൽ ലി​റ്റ​റി​ന്​​ 80.78 രൂ​പ​യാ​യ​പ്പോ​ൾ പെ​ട്രോ​ൾ വി​ല 80.65 രൂ​പ​യാ​ണ്. ശ​നി​യാ​ഴ്​​ച​ത​ന്നെ സം​സ്​​ഥാ​ന​ത്ത്​ ഡീ​സ​ൽ പെ​ട്രോ​ളി​നെ മ​റി​ക​ട​ന്നി​രു​ന്നു.

പെ​േ​ട്രാ​ളി​നെ അ​പേ​ക്ഷി​ച്ച്​ നി​കു​തി​യും ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ​ക്കു​ള്ള ക​മീ​ഷ​നും അ​ടി​സ്​​ഥാ​ന വി​ല​യും (എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​രി​ൽ​നി​ന്ന്​ ഇൗ​ടാ​ക്കു​ന്ന വി​ല) കു​റ​വാ​യ​തി​നാ​ൽ രാ​ജ്യ​ത്ത്​ പ​ര​മ്പ​രാ​ഗ​ത​മാ​യി ഡീ​സ​ൽ വി​ല കു​റ​ഞ്ഞു​ത​ന്നെ​ നി​ൽ​ക്കാ​റാ​ണ്​ പ​തി​വ്. എ​ന്നാ​ൽ, അ​ടു​ത്ത​കാ​ല​ത്താ​യി ഡീ​സ​ലി​​​െൻറ അ​ടി​സ്​​ഥാ​ന​വി​ല​യി​ൽ അ​ഞ്ചു രൂ​പ​യോ​ളം (നി​കു​തി​യി​ല്ലാ​തെ) വ​ർ​ധ​ന വ​ന്ന​താ​ണ്​ ഇൗ ​മാ​റ്റ​ത്തി​ന്​ കാ​ര​ണം.

കേ​ന്ദ്ര എ​ക്​​സൈ​സ്​ ഡ്യൂ​ട്ടി​യും ഡീ​ല​ർ ക​മീ​ഷ​നും കു​റ​ഞ്ഞു​ത​ന്നെ​നി​ന്നി​ട്ടും അ​ടി​സ്​​ഥാ​ന വി​ല​യി​ലെ വ​ലി​യ വ​ർ​ധ​ന​യാ​ണ്​ കാ​ല​ങ്ങ​ളാ​യു​ള്ള പെ​േ​ട്രാ​ൾ-​ഡീ​സ​ൽ വി​ല വ്യ​ത്യാ​സം മാ​റ്റി​മ​റി​ച്ച​ത്. എ​ണ്ണ ക​മ്പ​നി​ക​ളു​ടെ രേ​ഖ​ക​ൾ പ്ര​കാ​രം, പെ​േ​ട്രാ​ൾ ലി​റ്റ​റി​ന്​ 43.49 (നി​കു​തി​യി​ല്ലാ​തെ)​ രൂ​പ​യും ഡീ​സ​ലി​ന്​ 48.02 (നി​കു​തി​യി​ല്ലാ​തെ)​ രൂ​പ​യു​മാ​ണ്​ ഡീ​ല​ർ വി​ല. ഇ​തി​ലേ​ക്ക്​ കേ​ന്ദ്ര എ​ക്​​സൈ​സ്​ ഡ്യൂ​ട്ടി (പെ​ട്രോ​ൾ:17.80, ഡീ​സ​ൽ: 13.83 രൂ​പ), ഡീ​ല​ർ ക​മീ​ഷ​ൻ (പെ​ട്രോ​ൾ:3.50, ഡീ​സ​ൽ: 2.50 രൂ​പ) എ​ന്നി​വ​യും സം​സ്​​ഥാ​ന വാ​റ്റും ചേ​ർ​ന്ന തു​ക​യാ​ണ്​ ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ ഇൗ​ടാ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieseldiesel priceodishamalayalam news
News Summary - Diesel is costlier than petrol in odisha first -india news
Next Story