ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഡീസൽ വില ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിലെത്തി. 15 പൈസ കൂട്ടിയതോടെയാണിത്. ഞായറാഴ്ച ഡൽഹിയിൽ ഡീസൽ വില ലിറ്ററിന് 81.94 രൂപയായി. 80.43 രൂപയാണ് പെട്രോളിെൻറ വില.
വിലയിൽ പെട്രോളിനെ പിന്തള്ളി ഡീസൽ വില കൂടുന്നത് തുടരുകയാണ്. തലസ്ഥാനത്തെ വില വ്യത്യാസം 1.51 രൂപയാണ്. ഈ മാസം 1.55 രൂപയാണ് ഡീസൽ ലിറ്ററിന് കൂടിയത്. നാലാഴ്ചയായി പെട്രോൾ വിലയിൽ മാറ്റമില്ല. 82 ദിവസത്തെ ഇടവേളക്കുശേഷം പ്രതിദിന വില പരിഷ്കാരം വീണ്ടും നടപ്പായ ജൂൺ ഏഴു മുതൽ 21 തവണയാണ് പെട്രോൾ വില കൂടിയത്. വർധന ലിറ്ററിന് 9.17 രൂപ. അതേസമയം, ഡീസലിന് അതിലേറെയാണ് വിലവർധന. ഇക്കാലയളവിനുള്ളിൽ ഡീസൽ ലിറ്ററിന് കൂട്ടിയത് 12.55 രൂപ.